വിളിച്ച് ചതിച്ചതിങ്ങനെ; ഇപ്പോഴും പറഞ്ഞില്ലെങ്കില്‍ അത് എന്റെ മനസിനു തന്നെ വിഷമം ആകും; വഞ്ചി ക്കപ്പെട്ടത് പറഞ്ഞ് ബിനു അടിമാലി

145

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും എത്തി മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും എല്ലാം തന്നെ ഒരു പോലെ തിളങ്ങി നില്‍ക്കുന്ന കലാകാരനാണ് ബിനു അടിമാലി. നടനായും സ്റ്റേജ് പെര്‍ഫോര്‍മര്‍ ആയും മിമിക്രി കലാകാരാനായും പ്രിയങ്കരനായ ബിനുവിന് ആരാധകരും ഏറെയാണ്. മിനിസ്‌ക്രീനിലെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട മണിയന്‍ പിള്ള രാജുവാണ് ബിനുവിന് സിനിമയില്‍ ആദ്യമായി ഒരു വേഷം നല്‍കാന്‍ ഇടപെട്ടത്.

ബിനു അടിമാലി സോഷ്യല്‍ മീഡിയയിലും ഏറെസജീവമാണ്. എന്നാല്‍ ഇപ്പോള്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് ബിനു. കഴിഞ്ഞ ദിവസം നടന്നൊരു കാര്യമാണ്. ഞങ്ങളുടെ നാട്ടില്‍ കട ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചു.

Advertisements

അതിനകത്ത് ഒരു കോമഡിയും ച തി യും വ ഞ്ച ന യും വ ക്ര ബു ദ്ധിയും എല്ലാമുണ്ട്. നെടുങ്കണ്ടത്തെ ഒരു സ്ഥലത്താണ്. ഒരു കട ഉദ്ഘാടനം ചെയ്യാന്‍ വിളിച്ച്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എന്താ സംഭവം എന്നറിയോ. ഒരു ഷോപ്പിംഗ് കോംപ്ലക്സ്, അതിനകത്ത് മൂന്ന് സ്ഥാപനം, ഒറ്റ പേയ്‌മെന്റില്‍.

ALSO READ- മഹേഷ് ബാബുവിന്റെ മൂന്നുതവണ അടിച്ചു; ഇതോടെ നിന്നോട് ഞാന്‍ തെറ്റെന്തെങ്കിലും ചെയ്തോ എന്നാണ് അദ്ദേഹം ചോദിച്ചത്; വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

മൂന്ന് പേര്‍ കൂടി തുടങ്ങുന്ന ചെറിയ സംരഭമെന്നാണ് പറഞ്ഞത്. കുരുവിള സിറ്റിയിലെ ബേസില്‍ എന്ന് പറയണ ആളാണ് വിളിക്കണത്. ഞാന്‍ അവിടെ ചെന്നപ്പോഴേ, വലിയൊരു ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്യണം. അതുകഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യണം.

അവിടെയെത്തിയപ്പോള്‍ പറയാ ചേട്ടനോട് ഞാന്‍ പറഞ്ഞതല്ലേ ഞങ്ങള്‍ മൂന്ന് പേരും കൂടി തുടങ്ങുന്ന സ്ഥാപനമാണെന്ന്. ഞാന്‍ ഓര്‍ക്ക ണതെന്താ മൂന്ന് പേരും കൂടി തുടങ്ങുന്ന ഒരു പ്രസ്ഥാനമാണെന്ന്. അത് മനസിലാക്കണ്ടേ. ഈ വക്ര ബുദ്ധിയിലൂടെ ചെയ്ത്.

ALSO READ-അച്ഛനെ കുറിച്ച് പറയുമ്പോള്‍ തന്നെ കരച്ചില്‍ വരും; സായി അങ്കിള്‍ ശരിക്കും അച്ഛനെ പോലെ തന്നെയായിരുന്നു; പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോള്‍

പിന്നെ സ്വന്തം നാടല്ലേ എന്ത് ചെയ്യാന്‍ പറ്റും. നമ്മള്‍ ഇങ്ങനെയെങ്കിലും പറഞ്ഞ് സന്തോഷിച്ചില്ലെങ്കില്‍ എങ്ങനാ. ഇത് എഡിറ്റ് ചെയ്ത് കളയരുത്. ഇത് ജനങ്ങളിലേക്ക് എത്തണം അതുകൊണ്ട് പറഞ്ഞതാണ്. അവരുടെ പ്രശ്‌നങ്ങളും നമ്മുടെ പ്രശ്‌നങ്ങളും നാട്ടുകാര്‍ അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഒരു വാക്കുപോലും മിണ്ടാതെ ഞാന്‍ അത് ഉദ്ഘാടനം ചെയ്തുകൊടുത്തു എന്നും ബിനു പറയുന്നു.

Advertisement