കലയിലും പഠനത്തിലും മിടുക്കി; ആദ്യത്തെ കണ്‍മണിയെ കാണും മുന്‍പെ മ രണം; കുഞ്ഞിനെയെങ്കിലും തിരികെ കിട്ടാന്‍ കണ്ണീരോടെ പ്രാര്‍ത്ഥനയുമായി അമ്മ; തീരാനോവായി ഡോ. പ്രിയ

385

ടെലിവിഷന്‍-സീരിയല്‍ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരും വീട്ടിലെ അംഗങ്ങളെ പോലെയുമാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ വിയോഗവും പ്രേക്ഷകരുടെ നെഞ്ചുലയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത മ ര ണ വാര്‍ത്ത ത്തെിയതിന് പിന്നാലെ മറ്റൊരു താരം കൂടി വിട വാങ്ങിയിരിക്കുകയാണ്.

ഡോക്ടറും അഭിനേത്രിയുമായ പ്രിയ നായരുടെ മ ര ണ വാര്‍ത്തയാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് തേടി എത്തിയിരിക്കുന്നത്. എട്ടു മാസം ഗര്‍ഭിണിയായിരുന്ന പ്രിയ പതിവ് ചെക്കപ്പിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹൃദയാ ഘാ തം മൂലം മ ര ണപ്പെട്ടത്.

Advertisements

പി ആര്‍ എസ് തിരുവനന്തപുരം ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ പ്രിയ ഇവിടെ തന്നെയായിരുന്നു ചെക്കപ്പുകളെല്ലാം നടത്തിയിരുന്നത്. ആദ്യത്തെ കണ്‍മണിയായതിനാല്‍ തന്നെ അതീവ ശ്രദ്ധയിലുമായിരുന്നു പ്രിയ. എന്നാല്‍ താരത്തെ നെഞ്ചു വേദനയുടെ രൂപത്തില്‍ മ ര ണം കവരുകയായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പ്രിയ വിടവാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ല. ചൈനയില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ പ്രിയ, വിവാഹത്തിനും ശേഷം അഭിനയ രംഗത്തും സജീവമാവുകയായിരുന്നു. ഇതിനിടയിലാണ് മ ര ണം സംഭവിച്ചിരിക്കുന്നത്.

ALSO READ- ‘മലയാളി ആയതില്‍ അഭിമാനിക്കുന്നു’; കേരളീയം ഉദ്ഘാടന ചടങ്ങില്‍ കിടിലന്‍ സെല്‍ഫിയുമായി മോഹന്‍ലാല്‍; ആഘോഷമാക്കി ആരാധകര്‍

നിരവധി താരങ്ങളും ആരാധകരും പ്രിയക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. മാതാപിതാക്കളുടെ ഏക മകളാണ് പ്രിയ. പഠനത്തിലും കലാപരമായ കഴിവുകളിലും ചെറുപ്പം മുതലേ മുന്നിട്ടുനിന്നിരുന്നു മിടുക്കിയായിരുന്നു അവളെന്ന് പ്രിയപ്പെട്ടവര്‍ പറയുന്നു.

പ്രിയ നന്നേ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തേക്ക് എത്തിയിരുന്നു. പഠനത്തിരക്കുകളില്‍ പെട്ട് കുറച്ചുനാള്‍ മാറി നിന്നെങ്കിലും അടുത്തിടെ തിരിച്ചുവരവും താരം നടത്തി. വിവാഹശേഷം ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ ഇടയിലായിരുന്നു അപ്രതീക്ഷിതമായി ദു ര ന്തമെത്തിയത്.

കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു പ്രിയയുടെ വിയോഗം. ചെക്കപ്പ് നടത്താനെത്തിയപ്പോള്‍ അമ്മയുമായി സംസാരിക്കുന്നതിന്റെ ഇടയില്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടമാക്കിയതിനെ തുടര്‍ന്ന് പ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെത്തന്നെ പ്രിയയുടെ ആരോഗ്യ സ്ഥിതി വഷളായി.

ഐസിയുവിലേക്ക് താരത്തെ മാറ്റി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. എട്ടുമാസം ഗര്‍ഭിണി ആയിരുന്നതിനാല്‍ തന്നെ സി സെക്ഷനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. കുഞ്ഞിപ്പോള്‍ വെന്റിലേറ്ററില്‍ ആണെന്നാണ് ബന്ധുക്കള്‍ പറയുന്നു.

ALSO READ-ആണ്ടവര്‍, മെഗാസ്റ്റാര്‍, കംപ്ലീറ്റ് ആക്ടര്‍! സ്വപ്‌ന ഫ്രെയിം ഒരുക്കി മലയാളത്തിന്റെ മഹോത്സവം; ‘കേരളീയം’ വൈറല്‍

മകള്‍ നഷ്ടമായ വേദനയിലും പേരകുട്ടിയ്ക്കായി കാവല്‍ ഇരിക്കുന്ന പ്രിയയുടെ അമ്മയെകുറിച്ച് കണ്ണീരോടെയാണ് പ്രിയപ്പെട്ടവര്‍ സംസാരിക്കുന്നത്. 35 വയസ്സുകാരിയായ പ്രിയയുടെ മ ര ണം ഹൃദയസ്തംഭനം മൂലമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃ ത ദേ ഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രിയയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നന്ന ഭര്‍ത്താവിന്റെ വേദന…
ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി.
എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.
– എന്നാണ് നടന്‍ കിഷോര്‍ സത്യ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

Advertisement