‘ഇതുപോലെ ഒരു അമ്മ ലോകത്ത് വേറെയുണ്ടാകില്ല’ എന്ന് കനക; അച്ഛന്‍ തട്ടിക്കൊണ്ടു പോകുമെന്ന് ഭയന്ന് സ്‌കൂളില്‍ അയക്കാത്തത് പറഞ്ഞ് താരം

190

തെന്നിന്ത്യന്‍ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി കനക. മലയാളത്തില്‍ എണ്ണമറ്റ ചിത്രങ്ങളില്‍ അഭിനയിച്ച താരം തമിഴിലും, തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചു. മുകേഷിന്റെ നായികയായാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരം 2000 ത്തോടെ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് താരത്തെ കാണുന്നത് സില്ലുനു ഒരു കാതല്‍ എന്ന സിനിമയിലൂടെ അതിഥി വേഷത്തിലാണ്.

സിനിമയില്‍ സജീവമല്ലെങ്കിലും താരം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. അമ്മയുടെ മരണവും. അച്ഛനുമായുളള സ്വത്ത് തര്‍ക്കവും താരത്തെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചു. അടുത്തിടെയാണ് താരത്തിന്റെ വീടിന് തീപിടിച്ചെന്നും വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കത്തിനശിച്ചെന്നും പറഞ്ഞ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇപ്പോഴിതാ താരം മുന്‍പ് സ്വന്തം അച്ഛനെ കുറിച്ചും അമ്മയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അച്ഛനുമായി തനിക്ക് ഒത്ത് പോകാന്‍ പറ്റില്ലെന്ന് കനക അന്ന് പറഞ്ഞിരുന്നു.

Advertisements

താന്‍ അമ്മയുടെ ഏക മകളാണ്. ജനിക്കുമ്പോള്‍ ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. അതില്‍ ഒരു കുഞ്ഞ് മരിച്ച് പോയി. ഭര്‍ത്താവുമായി പിരിഞ്ഞതിനാലും മറ്റൊരു കുഞ്ഞ് ഇല്ലാത്തതിനാലും അമ്മയ്ക്ക് വളരെയധികം സ്നേഹമായിരുന്നു തന്നോട്. അമ്മയുടെ ജീവനായിരുന്നു താന്‍. എന്റെ അമ്മയെ പോലെ മറ്റൊരു അമ്മ ലോകത്തില്‍ ഉണ്ടാകില്ല. ഇത്രയധികം മകളെ ശ്രദ്ധിച്ച മറ്റൊരു അമ്മ വേറെ എവിടെയും ഉണ്ടാകില്ലെന്നും കനക പറയുന്നു.

ALSO READ- കോളേജ് കുമാരനായി സൂര്യ; സുധ കൊങ്കരയുടെ ‘സൂര്യ43’ ഒരുങ്ങുന്നു; ദുല്‍ഖര്‍ സല്‍മാനും നസ്രിയയും മുഖ്യവേഷത്തിലെത്തും!

തന്റെ അമ്മ മരിക്കുമ്പോള്‍ തനിക്ക് മുപ്പത് വയസുണ്ട്. അപ്പോള്‍ പോലും തനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. അമ്മയെ തനിക്കും വളരെ ഇഷ്ടമാണ്. അമ്മയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല. ദൈവമാണെങ്കില്‍ പോലും. മൂന്ന് വയസില്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. അന്ന് താന്‍ കരഞ്ഞതിനാല്‍ അമ്മ തിരികെ കൊണ്ടുവന്നു. പിന്നീട് നാലാം വയസിലാണ് എല്‍കെജിയില്‍ പോകുന്നതെന്നും കനക പറയുന്നു.

പിന്നെ, ആറാം ക്ലാസ് വരെയാണ് സ്‌കൂളില്‍ പോയത്. അച്ഛന്‍ സ്‌കൂളില്‍ വന്ന് ടീച്ചര്‍മാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മകളുടെ ഗാര്‍ഡിയനാനായി തന്റെ പേര് വെച്ചില്ല, മകളെ കടത്തിക്കൊണ്ട് പോകുമെന്ന് പറഞ്ഞതോടെ അമ്മയ്ക്ക് ഭയമായി. പിന്നീട് വീട്ടിലിരുത്തിയാണ് പഠിപ്പിച്ചതെന്നും കനക വെളിപ്പെടുത്തിയിരുന്നു.

ALSO READ- ‘കാച്ചിമുണ്ടും തട്ടവുമിട്ട് കൈവീശി കാണിച്ച് സുകുമാരി പോയി’;അതിന് ശേഷമായിരുന്നു മര ണം സംഭവിച്ച അപകടം; അവസാനമായി കണ്ടത് ഓര്‍ത്തെടുത്ത് ലാല്‍ ജോസ്

പിന്നീട് തനിക്ക് മാനസിക രോഗമുണ്ടെന്ന് പ്രചരിപ്പിച്ചത് അച്ഛനാണ്. അത് പുതുമയുള്ള കാര്യമല്ല. കാരണം അമ്മയെ വ്യഭിചാരി എന്ന് വിളിച്ചയാളായിരുന്നു അച്ഛന്‍. പിന്നീട് തനിക്ക് 15 വയസുള്ളപ്പോള്‍ ഗാര്‍ഡിയന്‍ഷിപ്പ് കേസ് കൊടുത്തു. മകളെ വളര്‍ത്താന്‍ അമ്മയ്ക്ക് പറ്റില്ലെന്ന് അച്ഛന്‍ വാദിക്കുകയും ചെയ്തു.

ഇന്നും ഇത്തരത്തില്‍ സംസാരിക്കുന്നതിനാല്‍ അദ്ദേഹത്തോട് ഇടപഴകാന്‍ തനിക്ക് താല്‍പര്യം ഇല്ല. കനകയുടെ അച്ഛന്‍ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ തുടരെ വരുന്നെന്നും അന്ന് നടി ചൂണ്ടിക്കാട്ടിയിരുന്നു.

താന്‍ പണ്ടേ ഇങ്ങനെയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും കൂട്ടുകാരി ഇങ്ങോട്ട് സംസാരിച്ചില്ലെങ്കില്‍ ഞതാന്‍ അങ്ങോട്ട് പോയി സംസാരിക്കാറില്ല. അവളെ എന്തിന് ശല്യം ചെയ്യുന്നു എന്നാണ് കരുതാറ്ുള്ളത്. അതുപോലെയാണ് ഇപ്പോഴുമെന്നും കനക പറയുന്നു.

Advertisement