‘കാച്ചിമുണ്ടും തട്ടവുമിട്ട് കൈവീശി കാണിച്ച് സുകുമാരി പോയി’;അതിന് ശേഷമായിരുന്നു മര ണം സംഭവിച്ച അപകടം; അവസാനമായി കണ്ടത് ഓര്‍ത്തെടുത്ത് ലാല്‍ ജോസ്

451

മലയാള സിനിമയില്‍ സഹസംവിധായകനായി വന്ന് പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ താരമാണ് ലാല്‍ ജോസ്. മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന്റേതായി ഏകദേശം 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തു കഴിഞ്ഞു.

ലാല്‍ ജോസിന്റെ സിനിമകള്‍ ഹിറ്റാവുന്നത് പതിവാണ്. നിരനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ കരിയറില്‍ പരാജയ ചിത്രങ്ങളും ഉണ്ടായിരുന്നു.

Advertisements

രസികന്‍, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ വേണ്ടവിധത്തില്‍ വിജയം നേടിയിരുന്നില്ല. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സിനിമാ അനുഭവങ്ങള്‍ പറയുകയാണ് ലാല്‍ ജോസ്. തന്റെ ചിത്രത്തില്‍ അവസാനമായി അഭിനയിച്ച നടി സുകുമാരിയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ലാല്‍ ജോസ്.

തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന സുകുമാരി 60 വര്‍ഷങ്ങള്‍ സിനിമയില്‍ തുടര്‍ന്നിരുന്നു. സുകുമാരിയെ അവസാനമായിട്ട് കാണുന്നത് ഇമ്മാനുവല്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചിട്ടാണെന്ന് ലാല്‍ ജോസ് പറയുന്നു.

ALSO READ- ആദ്യ ചിത്രം നോട്ട്ബുക്ക്, പിന്നെ മോഹന്‍ലാലിനൊപ്പം അടുത്ത ചിത്രം; ആദ്യ ഷോട്ട് തന്നെ ലാലേട്ടനൊപ്പം എടുത്തത് ഒരു ഭാഗ്യം: താരം പറയുന്നത് കേട്ടോ

ഇമ്മാനുവലിലെ കാശി മുണ്ടും തട്ടവുമിട്ട് ലിഫ്റ്റില്‍ നിന്ന് തന്നോട് കൈ വീശി കാണിച്ച സുകുമാരിയുടെ മുഖമാണ് ഇപ്പോഴും തന്റെ മനസിലുള്ളത്. ഇമ്മാനുവല്‍ സിനിമയ്ക്ക് ശേഷമാണ് സുകുമാരിക്ക് അപകടം ഉണ്ടാവുകയും തീപിടുത്തം സംഭവിക്കുകയും മ ര ണപ്പെടുകയും ചെയ്തതെന്നും ലാല്‍ ജോസ് പറയുകയാണ്.

സുകുമാരി ചേച്ചി അവസാനമായിട്ട് എന്റെ സിനിമയില്‍ അഭിനയിക്കുന്നത് ഇമ്മാനുവലിലാണ്. ഇമ്മാനുവലില്‍ നിന്ന് പോയപ്പോഴാണ് ചേച്ചിക്ക് അപകടം ഉണ്ടാകുന്നതും തീപിടുത്തം സംഭവിക്കുന്നതും. പിന്നെ കുറേ ദിവസം ഹോസ്പിറ്റലില്‍ കിടക്കുകയും മ രി ക്കുകയും ചെയ്തു.

ഇമ്മാനുവല് സിനിമയിലെ അവസാന ഷോട്ട് മമ്മൂക്കയെ കെട്ടിപ്പിടിച്ച് സുകുമാരിച്ചേച്ചി കരയുന്ന സീനായിരുന്നു. തന്റെ മനസ്സില്‍ ഇപ്പോഴുമുള്ളത് ചേച്ചി ആ സീന്‍ കഴിഞ്ഞിട്ട് ലിഫ്റ്റില്‍ കയറിയിട്ട് തന്നോട് കൈകൊണ്ട് കാണാം മോനേ എന്ന് പറഞ്ഞു കൈവീശി കാണിക്കുന്നതാണ്. അതിനു ശേഷം ഡബ്ബിങ്ങിന് വന്നപ്പോഴാണ് അവസാനം കണ്ടതെന്ന് ലാല്‍ ജോസ് വിശദീകരിക്കുന്നു.

ALSO READ- ‘ഇത്ര ഇംഗ്ലീഷ് തെസ്‌നിക്ക് അറിയാമെന്ന് മനസിലായത് അപ്പോഴാണ്’; യൂറോപ്യന്‍ യാത്രയ്ക്കിടെ തെസ്‌നി രക്ഷപ്പെടുത്തിയത് വെളിപ്പെടുത്തി നജീം അര്‍ഷാദ്

ഷൂട്ടിങ് കഴിഞ്ഞിട്ട് ലിഫ്റ്റില്‍ വെച്ച് കൈ വീശി കാണിക്കുന്ന സുകുമാരി ചേച്ചിയുടെ മുഖമാണ് ഇപ്പോഴും ഓര്‍മയിലുള്ളത്, മുസ്ലിം വേഷത്തില്‍ കാച്ചിമുണ്ടും തട്ടവുമിട്ടിട്ടുള്ള സുകുമാരി ചേച്ചിയുടെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇമ്മാനുവല്‍ സിനിമ ഹിറ്റായിരുന്നെന്നും നിര്‍മാതാവ് ജോര്‍ജിന് ലാഭം കിട്ടിയ സിനിമ കൂടിയായിരുന്നു. പട്ടാളം സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുമൊത്ത് വര്‍ക്ക് ചെയ്യുന്ന സിനിമകൂടിയാണ് ഇമ്മാനുവല്‍.

തീയേറ്ററില്‍ റിലീസ് ചെയ്തു ഇമ്മാനുവല്‍ ജോര്‍ജിന്റെ ആദ്യ നിര്‍മാണ സംരംഭമായിരുന്നു. സിനിമ തിയേറ്ററില്‍ വിജയമായി. ഭയങ്കര സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് അല്ലെങ്കിലും സിനിമ ഹിറ്റായി. ജോര്‍ജിന് ലാഭം കിട്ടിയ സിനിമയായിരുന്നെന്നും ലാല്‍ ജോസ് വിശദീകരിച്ചു.

Advertisement