‘ഇത്ര ഇംഗ്ലീഷ് തെസ്‌നിക്ക് അറിയാമെന്ന് മനസിലായത് അപ്പോഴാണ്’; യൂറോപ്യന്‍ യാത്രയ്ക്കിടെ തെസ്‌നി രക്ഷപ്പെടുത്തിയത് വെളിപ്പെടുത്തി നജീം അര്‍ഷാദ്

1212

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സൂപ്പര്‍ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരനായ ഗായകനായി മാറിയ താരമാണ് നജിം അര്‍ഷാദ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലെ ആദ്യ വിജയി കൂടി ആയിരുന്നു നജീം അര്‍ഷാദ്.

പിന്നീട് സിനിമാ പിന്നണിഗാങ്ങള്‍ അടക്കം നിരവധി ഗാനങ്ങള്‍ ആലപിച്ച നജീമിന് ആരാധകരും ഏറെയാണ്. ഇത്തവണത്തെ മികച്ച ഗായകനുള്ള 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നജീമിന് ആയിരുന്നു ലഭിച്ചത്. സംഗീതം പോലെ തന്നെ യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന നജീമിന്റെ മൂന്നാര്‍, ഇടുക്കി, തേക്കടി യാത്രയ്ക്കിടയിലായിരുന്നു സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

Advertisements

ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചും യാത്രകള്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് നജീം അര്‍ഷാദ്. നജീമും ഭാര്യ തെസ്‌നിയും ഒരു വിദേശയാത്രയ്ക്കിടെ നേരിട്ട ഒരു അനുഭവമാണ് പറയുന്നത്.

ALSO READ- ബുദ്ധി ഉണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ? മമ്മൂക്കയെ ഏതെങ്കിലും പാര്‍ട്ടിയില്‍ ഒതുക്കാന്‍ പറ്റുമോ? എല്ലാ പാര്‍ട്ടിക്കാരുമായിട്ടും അടുപ്പത്തിലാണ്: ജഗദീഷ്

യൂറോപ്യന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം. രസകരമായ ഓര്‍മ്മ പറയാനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് നജീമും ഭാര്യ തെസ്‌നിയും മറുപടി പറയുന്നത്. യുകെയില്‍ ഇക്കയുടെ പ്രോഗ്രാമും ആയി ബന്ധപ്പെട്ട് ഒരിക്കല്‍ പോയപ്പോള്‍ ഉണ്ടായ സംഭവമാണ്. ചെറിയ കുട്ടികളെ കണ്ടാല്‍ അവിടെ നോക്കി നില്‍ക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്.

അങ്ങനെ അന്ന്ഫുഡ് കഴിക്കാന്‍ വേണ്ടി പുറത്തുപോയതാണ്. അവിടെ ഒരു റെസ്റ്റോറന്റില്‍ രു ചെറിയ കുട്ടിയെ കണ്ടു. പക്ഷെ അവിടെ ഫോട്ടോസ് എടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അവിടെ ചെറിയ കുട്ടികളുടെ ഫോട്ടോസ് വേറെ ആരും എടുക്കാന്‍ പാടില്ല എന്നാണ് നിയമം. താന്‍ അവിടെ വച്ച് ഒരു ചെറിയ കുട്ടിയുടെ ഫോട്ടോ എടുത്തു. അപ്പോള്‍ അവിടുത്തെ സിറ്റിസണ്‍ ആയ ഒരാള്‍ വന്നു സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു.

ALSO READ- ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തിനൊപ്പം പത്തനംതിട്ടയില്‍ പരിഗണനയില്‍? അനില്‍ ആന്റണിയും നിര്‍മ്മല സീതാരാമനും കേരളത്തില്‍ മത്സരിച്ചേക്കും

ഇതോടെ ഇക്ക പെട്ടെന്ന് കള്ളനെപ്പോലെ അവിടുന്നങ്ങ് പോയി. ഒരു സ്ത്രീ തിരിച്ചു വന്നിട്ട് ഇക്കയുടെ ഫോട്ടോ എടുത്തു. ഇത് തന്റെ കയ്യില്‍ ഇരിക്കട്ടെ എന്നൊക്കെ പറഞ്ഞിട്ട് എടുക്കില്ല അതുപോലെയായിരുന്നു എന്ന് തസ്‌നി പറയുന്നു.

അപ്പോള്‍ തങ്ങളും തിരിച്ചു പോയി സംസാരിക്കാന്‍ തുടങ്ങി. ചില സാഹചര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ റിയാക്ട് ചെയ്തു പോകില്ലേ, അതുപോലെയൊരു സാഹചര്യം ആയിരുന്നു അതെന്നാണ് തെസ്‌നി പറയുന്നത്.

അതേസമയം, അതുവരെ മിണ്ടാതിരുന്ന തെസ്‌നി അവര്‍ തന്റെ ഫോട്ടോ എടുത്തതും തിരിച്ചു എന്തൊക്കെയോ പറയാന്‍ തുടങ്ങി അതും ഇംഗ്ലീഷില്‍ എന്ന് അത്ഭുതത്തോടെ പറയുകയാണ് നജീം.

ഇത്രയൊക്കെ ഇംഗ്ലീഷ് തെസ്നിക്ക് അറിയാമെന്നും ഇത്രയൊക്കെ സൗണ്ടില്‍ തെസ്‌നി സംസാരിക്കുമെന്നും തനിക്ക് മനസിലായത് അപ്പോഴാണ്. തന്നെ ശരിക്കും അവിടെ നിന്നും തെസ്‌നി രക്ഷിക്കുവാണ് ചെയ്തത്. അങ്ങിനെയൊക്കെ പറഞ്ഞില്ലായിരുന്നെങ്കില്‍ അവിടെ നിന്നും രക്ഷപെടാന്‍ പറ്റില്ലായിരുന്നുവെന്നും നജീം വിശദീകരിക്കുന്നു.

Advertisement