ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തിനൊപ്പം പത്തനംതിട്ടയില്‍ പരിഗണനയില്‍? അനില്‍ ആന്റണിയും നിര്‍മ്മല സീതാരാമനും കേരളത്തില്‍ മത്സരിച്ചേക്കും

75

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പതിവാണ്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെ സംബന്ധിച്ചാണ് കൂടുതല്‍ ചര്‍ച്ച. നടന്‍ സുരേഷ് ഗോപി തൃശൂര്‍ മത്സരിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇതിനൊപ്പം മറ്റൊരു സിനിമാ താരം കൂടി ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പ്ടടികയില്‍ ഉണ്ടാവാനാണ് സാധ്യത.

ഇത്തരത്തില്‍ സിനിമാ താരം ഉണ്ണി മുകുന്ദനേയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു ബിജെപി സ്ഥാനാര്‍ഥി പട്ടികയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പാര്‍ട്ടി നിലപാട് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഉണ്ണി മുകുന്ദനെയും ഉള്‍പ്പെടുത്തിയാണ് ബിജെപി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് സൂചനകള്‍.

Advertisements

ഉണ്ണിയെ സ്ഥാനാര്‍ഥി പട്ടികയില്‍ ആലോചിച്ചേക്കും എന്നും ദേശിയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ടയിലാണ് ഉണ്ണിയെ മത്സരിപ്പിച്ചേക്കുക. കാരണം ‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് ഇത്തവണ പിടിക്കാന്‍ സാധിക്കും എന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി.

ALSO READ- ഇത് കുഞ്ചാക്കോ ബോബന്റെ നായിക തന്നെയോ ; മഴവില്ലിലെ വീണയെ ഓര്‍മ്മയുണ്ടോ ?

ഒപ്പം കുമ്മനം രാജശേഖരനെയും ഈ മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോക്സഭാ മണ്ഡലമായ പത്തനംതിട്ടയില്‍ അയ്യപ്പ ഭക്തി തന്നെ മുറുകെ പിടിക്കാന്‍ തന്നെയാണ് ഇത്തവണയും ബിജെപി ലക്ഷ്യം.

ഉണ്ണിയെ പരിഗണിക്കുന്നതിന്,മിത്ത് വിവാദത്തിലടക്കം പരസ്യമായി നിലപാട് പറയാന്‍ താരം തയ്യാറായതും ഒരു കാരണമാണ്. ഹിന്ദു ഉണരണമെന്നായിരുന്നു നടന്‍ കൊട്ടാരക്കരയില്‍ ഉള്‍പ്പടെയുള്ള വേദിയില്‍ പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ സ്വീകാര്യതയുള്ള രാഷ്ട്രീയവും നിലപാടും പറയാന്‍ കഴിയുന്ന സിനിമാ താരം തന്നെ മണ്ഡലത്തില്‍ ഇറങ്ങിയാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ALSO READ- വരികള്‍ക്കിടയിലൂടെ ജീവിയ്ക്കുക; വീണ്ടും വൈറലായി മീര ജാസ്മിന്റെ വാക്കുകള്‍, എന്തുപറ്റിയെന്ന് ആരാധകരും

പാലക്കാട് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖരനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. നേരത്തെ തന്നെ അദ്ദേഹം കേരളത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം കാണിച്ചിരുന്നു. പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥി ഇറങ്ങണമെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ മത്സരിച്ച ശോഭ സുരേന്ദ്രനെ കോഴിക്കോടേക്ക് മാറ്റാനാണ് സാധ്യത. തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂര്‍ തന്നെ നാലാം വട്ടവും ഇറങ്ങിയാല്‍ ചിലപ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമനെ ഇവിടെ പരിഗണിച്ചേക്കും.

കേരളത്തില്‍ ഉണ്ടായ ഓഖി ദുരന്ത സമയത്ത് നിര്‍മ്മല നേരിട്ട് എത്തി നടത്തിയ നീക്കം വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് സ്വീകാര്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. വയനാട്ടില്‍ ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കായിരിക്കും സീറ്റ്.

Anil Antony. Photo: Manorama

അനില്‍ ആന്റണി ആലപ്പുഴയില്‍ നിന്ന് മത്സരിച്ചേക്കും എന്നും സൂചനയുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിന്ന് അനിലിനെ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നതോടെ ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കില്‍ ചാലക്കുടി സീറ്റിലോ അനിലിനെ പരിഗണിച്ചേക്കാനാണ് സാധ്യത.

അതേസമയം ഇത്തവണ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല, ഇനി മാറ്റങ്ങള്‍ ഉണ്ടാകുകയാണെകില്‍ ചിലപ്പോള്‍ അദ്ദേഹത്തെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് ലിസ്റ്റിലെ സൂചനകള്‍

Advertisement