ഇത് കുഞ്ചാക്കോ ബോബന്റെ നായിക തന്നെയോ ; മഴവില്ലിലെ വീണയെ ഓര്‍മ്മയുണ്ടോ ?

150

മലയാളികളുടെ പ്രിയപ്പെട്ട സിനിമയുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ അതില്‍ ഒന്ന് ചിത്രം  മഴവില്ല് ആയിരിയ്ക്കും. അത്രയ്ക്കും ഗംഭീരം ആയ സ്വീകരണം ആണ് ഈ സിനിമയ്ക്ക് മലയാളികള്‍ കൊടുത്തത്. ഇന്നും ഈ ചിത്രം കാണുന്നവര്‍ ഉണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍, പ്രീതി ഝംഗിയാനി, വിനീത് ആയിരുന്നു.

Advertisements

പ്രീതി മാംഗിയാനിയുടെ ആദ്യത്തെ സിനിമയായിരുന്നു മഴവില്ല്. അതിന് ശേഷം നടി ബോളിവുഡിലേക്ക് പോയി. അതിനിടയില്‍ ചില തെലുങ്ക്, പഞ്ചാബി സിനിമകള്‍ എല്ലാം ചെയ്തുവെങ്കിലും മലയാളത്തിലേക്ക് തിരിച്ചുവന്നില്ല താരം.

അഭിനയത്തില്‍ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ നടി വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു. താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ചിത്രം കാണുമ്പോള്‍ ഒറ്റ നോട്ടത്തില്‍ ഈ താരത്തെ മനസിലാക്കാന്‍ പറ്റുന്നില്ല . ഇത് എന്തൊരു മാറ്റം എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറഞ്ഞത്.

also read
എന്നാലും ആ മുടി വെട്ടിയല്ലോ , അഹാന കൃഷ്ണ എന്തിനു വേണ്ടിയിട്ടാണ് മുടിവെട്ടിയത് എന്ന് അറിയുമോ ?
അതേസമയം നടനും സംവിധായകനുമായ പര്‍വിന്‍ ദബ്ബാസുമായി 2008 ല്‍ ആണ് പ്രീതിയുടെ വിവാഹം കഴിഞ്ഞത്. രണ്ട് മക്കളുമുണ്ട്. അഭിനയത്തില്‍ മാത്രമല്ല, ഇപ്പോള്‍ ബിസിനസ്സിലും മറ്റുമൊക്കെയായി വളരെ ആക്ടീവാണ് താരം.

അതേസമയം ദിനേശ് ബാബു സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബന്‍, പ്രീതി ഝംഗിയാനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വര്‍ഷിനിയുടെ പുനരാവിഷ്‌കരണമാണ് ഈ ചിത്രം. സംവിധായകന്റെ കഥയ്ക്കും തിരക്കഥയ്ക്കും ജെ. പള്ളാശ്ശേരിയാണ് സംഭാഷണം രചിച്ചത്.

Advertisement