ബുദ്ധി ഉണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ? മമ്മൂക്കയെ ഏതെങ്കിലും പാര്‍ട്ടിയില്‍ ഒതുക്കാന്‍ പറ്റുമോ? എല്ലാ പാര്‍ട്ടിക്കാരുമായിട്ടും അടുപ്പത്തിലാണ്: ജഗദീഷ്

83

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.

Advertisements

തീപ്പൊരി ബെന്നി ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെച്ച് ജഗദീഷ് പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്ക് ഇപ്പോള്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് ജഗദീഷ് വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെ ആണെന്നും എല്ലാ പാര്‍ട്ടിക്കും അദ്ദേഹം സ്വീകാര്യനാണെന്നും ജഗദീഷ് വ്യക്തമാക്കി.

ALSO READ- ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തിനൊപ്പം പത്തനംതിട്ടയില്‍ പരിഗണനയില്‍? അനില്‍ ആന്റണിയും നിര്‍മ്മല സീതാരാമനും കേരളത്തില്‍ മത്സരിച്ചേക്കും

‘അര്‍ജുന്‍ അശോകന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ?’ എന്ന ചോദ്യത്തിനാണ് കൂടെയുണ്ടായിരുന്ന ജഗദീഷ് മറുപടി നല്‍കിയത്. ‘അര്‍ജുന്‍ അശോകന് ബുദ്ധി ഉണ്ടേല്‍ രാഷ്ട്രീയത്തില്‍ വരില്ല. മമ്മൂക്കയെയെയും മോഹന്‍ലാലിനെയും കണ്ടു പഠിക്കണം ഈ കാര്യത്തില്‍. മമ്മൂക്കയെ കണ്ടിട്ടില്ലേ, തിരഞ്ഞെടുപ്പില്‍ മൂന്നു രാഷ്ട്രീയപാര്‍ട്ടിയുടെ ആളുകള്‍ വരുമ്പോഴും ചിരിച്ചുകൊണ്ട് കൈ നീട്ടി സ്വീകരിക്കും.’- എന്നാണ് ജഗദീഷ് പറയു്‌നത്.

‘ബിജെപിക്കാര്‍ വന്നാലും, കോണ്‍ഗ്രസുകാര്‍ വന്നാലും, സിപിഎമ്മിന്റെ ആളുകള്‍ വന്നാലും അദ്ദേഹം കൈ ഒക്കെ കൊടുത്ത് ഓള്‍ ദി ബെസ്റ്റ് ഒക്കെ പറഞ്ഞിട്ട് നമ്മുടെ ആളാന്നൊക്കെ പറഞ്ഞു വിടാറുണ്ട്. മൂന്നു സ്ഥാനാര്‍ത്ഥികളും പുറത്തിറങ്ങി പറയും മമ്മൂക്ക എല്ലാ വിഷസും പറഞ്ഞിട്ടുണ്ട്, പുള്ളി ഒരു നൈസ് മാന്‍ ആണ് എന്ന്.’-ജഗദീഷ് വ്യക്തമാക്കുന്നു.

ALSO READ- ഇത് കുഞ്ചാക്കോ ബോബന്റെ നായിക തന്നെയോ ; മഴവില്ലിലെ വീണയെ ഓര്‍മ്മയുണ്ടോ ?

ഉമ്മന്‍ചാണ്ടി സാറിന്റെ മീറ്റിംഗിനു പോകും. രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും പിണറായി വിജയന്‍ സഖാവിന്റെയും എം വി ഗോവിന്ദന്‍ മാഷിന്റെ യോഗത്തിലും എല്ലാത്തിലും അദ്ദേഹം പങ്കെടുക്കും. എല്‍കെ അദ്വാനി സാറിന്റെ പുസ്തക പ്രകാശനം നിര്‍വഹിച്ചത് വരെ മമ്മൂക്കയാണ്. അദ്ദേഹത്തെ ഏതെങ്കിലും പാര്‍ട്ടിയില്‍ ഒതുക്കാന്‍ പറ്റുമോ? എന്നാല്‍ അദ്ദേഹം എല്ലാ പാര്‍ട്ടിക്കാരുമായിട്ടും വലിയ അടുപ്പത്തിലാണ് എന്ന് ജഗദീഷ് ചൂണ്ടിക്കാണിച്ചു.

താനും ഇപ്പോള്‍ അതുപോലെയാണ്. എല്ലാ പാര്‍ട്ടിക്കാരുമായിട്ടും അടുപ്പത്തിലാണ്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് തന്റെ ഭാര്യ രമയ്ക്കും മക്കള്‍ക്കും യാതൊരു താത്പര്യവും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇലക്ഷനൊക്കെ മത്സരിച്ചു തോറ്റാല്‍ എല്ലാവരും പരിഹസിക്കുകയാണ് പതിവ്. എന്നാല്‍ അത്തരം പരിഹാസമൊന്നും തനിക്ക് ഉണ്ടായിട്ടില്ല. എങ്കിലും താന്‍ രാഷ്ട്രീയം വിട്ടുവെന്നും ജഗദീഷ് പറഞ്ഞു.

Advertisement