ഇതുപോലും പറ്റുന്നില്ലേ; അമ്പെയ്യുന്നതില്‍ പരാജയപ്പെട്ട് കങ്കണ, പിന്നാലെ വിമര്‍ശനം

65

ഇടയ്ക്കിടെ വിവാദങ്ങളിൽ പെടാറുള്ള നടിയാണ് കങ്കണ. പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളിലും മറ്റു പലതിലും തൻറെ അഭിപ്രായം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണക്ക് നേരെ വിമർശനം ഉയർന്നത്.

Advertisements

ഇപ്പോൾ ന്യൂദില്ലിയിലെ ലവ് കുശ് രാംലീലയിൽ രാവൺ ദഹൻ ചടങ്ങിനിടെ അമ്പെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് കങ്കണ. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. പിന്നാലെ വിമർശനവും വരുന്നുണ്ട്. ഇത് പോലും നടിക്ക് ചെയ്യാൻ പറ്റുന്നില്ലെ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ താരത്തെ അഭിനന്ദിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് നടത്തുന്ന ഈ ചടങ്ങിൽ രാവൺ ദഹൻ നിർവഹിക്കുന്ന ആദ്യ വനിതയായിരുന്നു കങ്കണ.

ദില്ലിയിലെ ദസറയുടെ പ്രധാന ചടങ്ങായ രാവൺ ദഹൻ ചടങ്ങിലാണ് കങ്കണ എത്തിയത്. സഹോദരി രംഗോലി ചന്ദേലും ഒപ്പം ഉണ്ടായിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്റ് ഗവർണർ വികെ സക്സേനയും ഈ ചടങ്ങിന് എത്തിയിരുന്നു.

പുറത്തുവന്ന വീഡിയോയിൽ കങ്കണ കയ്യിൽ വില്ലുമായി നിൽക്കുന്നതും കാണാം. ഇതിൽ കങ്കണ അമ്പ് എയ്യുവാൻ ശ്രമിക്കുന്നു, അമ്പ് എയ്ക്കാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ ലവ് കുശ് രാംലീല കമ്മറ്റിയിലെ ഒരു അംഗം അമ്പ് എയ്യുകയായിരുന്നു.

also readബോയ് ഫ്രണ്ട് ഉണ്ടോ ; ആരാധകന്റെ ചോദ്യത്തിന് ഹന്‍സിക കൊടുത്ത മറുപടി കണ്ടോ !

Advertisement