കാവ്യ മാധവൻ വീണ്ടും ഗർഭിണിയാണോ? ദിലീപിന്റെ അടിത്ത സിനിമയിലെ നായിക കാവ്യയോ? എന്താണ് കാത്തിരിക്കുന്ന ആ വിശേഷം; ആകാംക്ഷയിൽ ആരാധകർ

110

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇവരുടെ വിവാഹം വലിയ ചർച്ചയായിരുന്നു. ഇന്ന് ദിലീപിനേയും കാവ്യയേയും പോലെ ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

മഹാലക്ഷ്മിയുമൊത്തുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവാറുണ്ട്. വിവാഹശേഷം സിനിമയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് കാവ്യ.

Advertisements

ഒരു കാലത്ത് മലയാളസിനിമയിൽ നായികയായി തിളങ്ങിയ കാവ്യക്ക് ഇന്നും ആരാധകരേറെയാണ്.

ALSO READ- വിവാഹശേഷം യുഎസിൽ; ചേച്ചി നിർബന്ധിച്ചതോടെ വീണ്ടും മലയാള സിനിമയിലേക്ക്; പഴയ മീരയല്ല താൻ; ഒരുപാട് പഠിച്ചെന്ന് മീര ജാസ്മിൻ

അടുത്തിടെ കാവ്യ സോഷ്യൽമീഡിയയിൽ ഏറെ സജീവമായിക്കൊണ്ടിരിക്കുകയാണ്. കാവ്യ വീടിന് പുറത്തിറങ്ങിയാൽ ചുറ്റും ഫോട്ടോയെടുക്കാനായി കാത്തിരിക്കുകയായിരിക്കും ക്യാമറകൾ. കാവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയിലേക്ക് താരം തിരിച്ചെത്തുന്നു എന്ന വാർത്തയും ഇതിനിടെ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ കാവ്യ മാധവനെ സംബന്ധിച്ച് ഒരു ഫാൻ പേജിൽ പങ്കിട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കാവ്യയെ സംബന്ധിയ്ക്കുന്ന ഒരു സർപ്രൈസ് വാർത്തയുണ്ട്’ എന്നു പറഞ്ഞുകൊണ്ടാണ് ഈ പോസ്റ്റ്.

ALSO READ- ഞാൻ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം! പിങ്ക് കളറിൽ തിളങ്ങി മഞ്ജു വാര്യർ; ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന് അഭിനന്ദിച്ച് സോഷ്യൽമീഡിയ

‘ആ വലിയ സർപ്രൈസിന് നിങ്ങൾ തയ്യാറാണോ’ എന്നു ചോദിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം കാവ്യയുടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

‘ഞങ്ങൾ വളരെ ആകാംക്ഷയിലാണ്, എന്താണ് കാര്യം, കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ, ദിലീപിന്റെ അടുത്ത ചിത്രത്തിൽ നായിക കാവ്യയാണോ എന്നൊക്കെയാണ് നിരവധിപേർ ആകാംക്ഷയോടെ ചോദിക്കുന്നത്.

ഒപ്പം ചിലർ കാവ്യ വീണ്ടും ഗർഭിണിയാണോ എന്ന ചോദ്യവുമായും എത്തിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ പുതിയവിശേഷത്തിനായി കാത്തിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ.

Advertisement