മാളവിക ജയറാം പ്രണയത്തിലോ? കൈകൾ കോർത്തിരിക്കുന്ന ചിത്രം പങ്കിട്ട് താരപുത്രി; ചർച്ചകൾ സജീവം

269

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് ജയറാം. മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ തെലുങ്കിലും, തമിഴിലും, തന്റേതായ സ്ഥാനം നേടി എടുക്കാൻ താരത്തിന് സാധിച്ചു. ജയറാമിനേക്കാൾ ആരാധകർക്ക് ഇഷ്ടം ജയറാമിന്റെ കുടുംബത്തെ ആണെന്ന് പറയാം. മക്കളായ കാളിദാസിനേയും, മാളവികയെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് മലയാളികൾ കാണുന്നത്.

ഇപ്പോഴിതാ സിനിമാലോകത്തേക്ക് മാളവിക അരങ്ങേറുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇതിനിടെ മാളവിക പങ്കുവച്ചൊരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

Advertisements

മാളവിക പങ്കിട്ടത് കാറിനുള്ളിൽ നിന്നുമുള്ളൊരു ചിത്രമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഈ ചിത്രം മാളവിക ജയറാം പങ്കുവച്ചിരിക്കുന്നത്.

ALSO READ- 11 സിനിമകളിൽ അടക്കം ആയിരത്തിലേറേ പാട്ടുകൾ, തേടിയെത്തയത് നിരവധി പുരസ്‌കാരങ്ങൾ, ബാങ്ക് മാനേജർ പട്ടം സനിത്ത് പാടുകയാണ്

ആരുടേയും മുഖം കാണാത്ത ചിത്രത്തിൽ മാളവിക ഒരു പുരുഷന്റെ കയ്യിൽ കൈ കോർത്തിരിക്കുന്നതാണ് ചിത്ത്രിൽ. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് ഈ ചിത്രം പങ്കിട്ടിരിക്കുന്നത്.

ഇതോടെ മാളവിക ജയറാം പ്രണയത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. ആരാണ് താരപുത്രിയുടെ കാമുകൻ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകരും.

ALSO READ- പുതുമുഖങ്ങള്‍ എനിക്കാണ് അവസരം തരുന്നത്, സിനിമയില്‍ ഞാന്‍ വേണമെന്ന് തീരുമാനിക്കുന്നത് അവരാണ്, തുറന്നുപറഞ്ഞ് മമ്മൂട്ടി

കുടുംബത്തെ പോലെ സിനിമാ പശ്ചാത്തലമുള്ള ആളെ തന്നെയാണോ മാളവിക ജയറാം കണ്ടെത്തിയിരിക്കുന്നതെന്നാണ് ആരാധകർ തേടുന്നത്.

അതേസമയം, ഈ റിപ്പോർട്ടുകളോട് മാളവിക ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരപുത്രി മനസ് തുറക്കുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

Advertisement