Home Entertainment Celebrities

ടാസ്‌ക്കൊക്കെ ചെയ്യാന്‍ പറ്റും; മാളവിക കൃഷ്ണദാസ് ബിഗ് ബോസിലേക്കോ !

110

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീൻ താരവുമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ ഈ താരത്തിന് നിരവധി അവസരം ലഭിച്ചു. ഇന്ന് സോഷ്യൽ മീഡിയ വഴിയാണ് മാളവിക തന്റെ വിശേഷം പങ്കുവെക്കാർ.

Advertisements

ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും അവസരം ലഭിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മാളവിക. താൻ ഒരിക്കലും പോവില്ല എന്നാണ് താരം മറുപടി പറഞ്ഞത്. കഴിഞ്ഞത്തെ മുന്നത്തെ സീസണിൽ തന്നെ വിളിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

വേറെയാരെങ്കിലും എന്നെ പറ്റിക്കാൻ വേണ്ടി വിളിച്ചതാണോ എന്ന് വ്യക്തമല്ലെന്നും മാളവിക കൃഷ്ണദാസ് പറയുന്നു. എനിക്ക് പറ്റിയ സ്ഥലമേയല്ല അതെന്നും താരം വ്യക്തമാക്കുന്നു. തർക്കിച്ച് നിൽക്കാനൊന്നും എനിക്ക് ആകില്ല. ടാസ്‌ക്കൊക്കെ ചെയ്യാൻ പറ്റും. ഉന്തും തള്ളുന്ന ഒരു ടാസ്‌കും തനിക്ക് പറ്റില്ല. സെൽഫ് ലവ് ഉണ്ട്. അവിടെ ബോൾഡായ ആൾക്കാരാകണം. താൻ പോകില്ല എന്നും മാളവിക പറഞ്ഞു.

അതേസമയം ഈ അടുത്ത് ആയിരുന്നു മാളവികയുടെ വിവാഹം. നായികാ നായികൻ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം കഴിച്ചത്.

 

Advertisement