കോളേജ് ടൈമില്‍ ക്ലാസ് കട്ട് ചെയ്യുന്ന റിസ്‌ക്ക് പോലും എടുക്കാത്ത ആളാണ് ഞാന്‍! നല്ല കാര്യങ്ങള്‍ വരുന്നുണ്ട്; അടുത്ത വര്‍ഷം പകുതിയോടെ വിവാഹം? വെളിപ്പെടുത്തി മാളവിക കൃഷ്ണദാസ്

211

മലയാളികള്‍ക്ക് ഏറെ സുപരിചിതയായനടിയാണ് മാളവിക കൃഷ്ണദാസ്. നടിയായും അവതാരകയായും താരം നിരവധി മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. മഴവില്‍ മനോരമ സംരക്ഷണം ചെയ്ത നായിക നായകന്‍ എന്ന പരിപാടിയിലൂടെയാണ് മാളവിക കൃഷ്ണദാസ് ആരാധകര്‍ക്ക് സുപരിചിതയായത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മാളവിക തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. യൂട്യൂബിലൂടെയാണ് താരം പുതിയ വിശേഷം ആരാധകരുമായി പങ്കുവയ്ക്കുന്നത്.

Advertisements

പൊതുവെ അധികം റിസ്‌ക്കിലേക്ക് പോവാത്തൊരാളാണ് ഞാനെന്ന് താരം പറയുന്നു. കാളേജ് ടൈമില്‍ ക്ലാസ് കട്ട് ചെയ്യുന്ന റിസ്‌ക്ക് പോലും ഞാന്‍ ചെയ്തിട്ടില്ല. റിസ്‌ക്കെടുക്കാന്‍ എനിക്കത്ര താല്‍പര്യമില്ല. ഇപ്പോള്‍ വീട് നവീകരണം നടക്കുന്നുണ്ട്. അത് റിസ്‌ക്കിയായൊരു തീരുമാനമാണ്. ഇത് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും താരം പറയുന്നു.

ALSO READ- വെറും ഒരു മാസത്തെ ബന്ധം; ഇക്ക വലിയൊരു കുടുംബത്തില്‍ നിന്നാണ്; ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്; ഭര്‍ത്താവ് ഷാനിദിനെ കുറിച്ച് ഷംന കാസിം

ബിബിഎ പഠിച്ചു കഴിഞ്ഞ്, ഇപ്പോള്‍ എച്ച് ആറില്‍ ഡിസ്റ്റന്റായി പിജി ചെയ്യുകയാണ് താരം. ജീവിതത്തില്‍ ഇനിയെന്ത് എന്ന് വിചാരിച്ചു കണ്‍ഫ്യൂഷനായ പല സാഹചര്യങ്ങളും ഉണ്ടായിരുന്നെന്ന് താരം പറയുന്നു. പ്ലസ്ടുവിന് ഏതു വിഷയം എടുക്കണം, ഡിഗ്രിക്ക് ഏത് വിഷയം എടുക്കണം, ഡാന്‍സ് ശ്രദ്ധ ചെലുത്തണമോ അതോ പഠിത്തത്തില്‍ ശ്രദ്ധിക്കണമോ തുടങ്ങി നിരവധി കണ്‍ഫ്യൂഷനുകള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. നായികാ നായകന്‍ എന്ന പരിപാടികള്‍ വന്നതിനു ശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി എന്നാണ് മാളവിക പറയുന്നത്.

ആ പരിപാടിയിലൂടെ താന്‍ കുറച്ചുകൂടി ബോള്‍ഡ് ആയി, അതുപോലെ തന്നെ അവതാരകയായതിനു ശേഷമാണ് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു. അതേസമയം ഇപ്പോള്‍ സീരിയലുകളില്‍ ഒന്നും അഭിനയിക്കുന്നില്ലെന്നും തനിക്ക് ചില അവസരങ്ങള്‍ വന്നിരുന്നെന്നും താരം പറഞ്ഞു. സിനിമകളില്‍ നിന്നും ചില അവസരങ്ങള്‍ വന്നു. എന്നാല്‍ അവയൊക്കെ താരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കാരണം ആ കഥാപാത്രങ്ങള്‍ തനിക്ക് ചേരില്ലെന്ന് തോന്നിയെന്നും മാളവിക വ്യക്തമാക്കി.

ALSO READ- നിങ്ങളുടെ സ്വപ്ങ്ങളെ തേടി പോകൂ; എന്നും ഞാന്‍ കൂടെ ഉണ്ടാകുമെന്ന് പൃഥ്വിരാജിനോട് ഭാര്യ സുപ്രിയ; നല്ലൊരു പണിയുമായി പിറന്നാള്‍ ആശംസിച്ച് നസ്രിയ നാസിം

കുറച്ച് നല്ല കാര്യങ്ങള്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കല്യാണമാണെന്ന് എല്ലാവരും കണ്ടുപിടിച്ചു. അതിന് വേണ്ടി മാത്രമല്ല വീട് നവീകരിക്കുന്നത്. രണ്ടുംകൂടിയായപ്പോള്‍ ചെയ്യാമെന്ന് കരുതി. 2023 പകുതിയോടെ കല്യാണം പ്രതീക്ഷിക്കാം. അതിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പറയാനായിട്ടില്ല. പ്രിപ്പറേഷന്‍സൊന്നും തുടങ്ങിയിട്ടില്ല. ആ സമയമാവുമ്പോള്‍ എല്ലാം ഞാന്‍ വെളിപ്പെടുത്താം.

താന്‍ കമ്മിറ്റഡായി എന്നും എന്നാല്‍ അത് പ്രണയം ഒന്നുമല്ലെന്നും മാളവിക പറയുന്നു. അറേഞ്ച്ഡ് ആണെല്ലാം എന്നാണ് താരം വ്യക്തമാക്കുന്നത്്. ഒരു വിവാഹാലോചന വരികയും വീട്ടുകാര്‍ക്ക് അത് ഇഷ്ടമാവുകയും ചെയ്തു. തനിക്കും അത് നല്ലതാണെന്ന് തോന്നി. തനിക്ക് നേരത്തെ അറിയാവുന്ന ആളാണെന്നും താരം പറഞ്ഞു. എന്നാല്‍ ആളാരാണെന്ന് മാളവിക വെളിപ്പെടുത്തിയിട്ടില്ല.

Advertisement