ഇത് ഞാന്‍ പറഞ്ഞതല്ല, മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കല്‍ പറഞ്ഞത്; പ്രതികരിച്ച് മനോജ് കുമാര്‍

185

തകഴിയിലെ കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്തതിന് പിന്നാലെ വലിയ ചർച്ചയാണ് നടക്കുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ കൃഷി മന്ത്രി പി. പ്രസാദ് ഇതിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടൻ മനോജ് കുമാർ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

Advertisements

നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത് എന്ന് കർഷകരെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾക്കൊപ്പം ആണ് മനോജ് കുമാറിന്റെ പോസ്റ്റ്.

‘നിങ്ങളുടെ കാല് ചേറിൽ പതിയുമ്പോഴാണ്…. ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത് ‘…. ഇത് ഞാൻ പറഞ്ഞതല്ല ….മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കൽ പറഞ്ഞത്….മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കർഷകർക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥനയുണ്ട് …’ജയ് ജവാൻ …. ജയ് കിസാൻ’…സ്‌കൂൾതലം മുതൽ പഠിച്ചതാ…. മറക്കില്ല മരണം വരെ’, എന്നാണ് മനോജ് കുമാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റ് കുറിച്ച് എത്തിയത്.

അതേസമയം കൃഷി മന്ത്രി പി.പ്രസാദ് ഇതിൽ പ്രതികരിച്ചത് ഇങ്ങനെ. കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്നും കർഷകനെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും, ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

also read
‘ആദ്യ വിവാഹം അറേഞ്ചഡ് ആയിരുന്നു; അവരെ ഒരുപാട് ബുദ്ധിമുട്ടിച്ചു; മകൾ മറ്റൊരു രാജ്യത്താണ്; തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

Advertisement