അഞ്ചാം തീയതിക്കായി കാത്തിരുന്ന് മടുത്തു; ഒടുവില്‍ വിവാഹം കഴിഞ്ഞു! താലി കാണിച്ച് മീര വാസുദേവ്

456

മലയാളത്തിന്റെ താരാരജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ക്ലാസ്സിക് ഹിറ്റായ തന്മാത്രയിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് മീരാ വാസുദേവ്. പരസ്യങ്ങളിലും ബോളിവുഡ് സിനിമകളിലും ഒക്കെ തിളങ്ങിയിരുന്ന മീരാ വാസുദേവ് തന്‍മാത്രയ്ക്ക് പിന്നാലെ ഒരു പിടി മികച്ച മലയാള സിനിമകളില്‍ കൂടി വേഷമിട്ടു.

എന്നാല്‍ വിവാഹവും വിവാഹമോചവും ഒക്കെയായി ഇടക്കാലത്ത് സിനിമയില്‍ നിന്നും അവധിയെടുത്തിരുന്ന മീരാ വാസുദേവ് പിന്നീട് മലയാളം മിനിസ്‌ക്രീനിലേക്ക് തിരികെ എത്തിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലൂടെ ആയിരുന്നു മീരാ വാസുദേവിന്റെ മടങ്ങിവരവ്.

Advertisements

ഇപ്പോള്‍ ബിഗ് സ്‌ക്രീനിലെ പോലെ തന്നെ മിനി സ്‌ക്രീനിലും നിരവധി ആരാധകരാണ് മീരാ വാസുദേവിന് ഉള്ളത്. താരം നായികയായ കുടുംബവിളക്ക് ഇപ്പോള്‍ നിര്‍ണായകമായ സംഭവങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.വിവാഹമോചിതയായ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

ALSO READ- തമിഴത്തി ആയാണ് വളര്‍ന്നത്; മലയാളം പഠിക്കുന്നതിന് മുമ്പ് തമിഴാണ് പഠിച്ചത്; എന്നാല്‍ കൂടുതല്‍ സിനിമകളില്‍ അഭിനായിക്കാത്തതിന് കാരണം ഇത്: മഞ്ജു വാര്യര്‍

ഇപ്പോഴിതാ രോഹിത്തും സുമിത്രയും വിവാഹത്തിന് ഒരുങ്ങിയരിക്കുകയാണ്. മാസങ്ങളായി ഇതുമാത്രമാണ് സീരിയലിന്റെ ഇതിവൃത്തം. ഒരു അഞ്ചാം തിയ്യതി എന്നാണ് സീരിയലില്‍ പറയുന്ന വിവാഹ തീയതി. എന്നാല്‍ ആ അഞ്ചാം തീയതി ആയില്ലേ എന്ന് ചോദിച്ച് ചോദിച്ച് പ്രേക്ഷകര്‍ക്കും മടുത്തിരിക്കുകയാണ്.

എന്നാല്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് സുമിത്രയുടെ കല്യാണം കഴിഞ്ഞിരിയ്ക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. കല്യാണ വേഷത്തിലുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത് സുമിത്രയെ അവതരിപ്പിയ്ക്കുന്ന മീര വാസുദേവാണ്.

ALSO READ- ആണായാലും പെണ്ണായാലും വിവാഹശേഷമുള്ള ബന്ധം ശരിയല്ല; മോഹന്‍ലാലും ഹണിറോസും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നു: സന്തോഷ് വര്‍ക്കി

കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരി്ക്കുന്നത്. അതി സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന സുമിത്രയുടെ കഴുത്തില്‍ താലിയും കാണാം. ഇതോടെ പ്രേക്ഷകര്‍ക്കും ആശ്വാസമായരിക്കുകയാണ്.

Advertisement