ഇതെന്റെ അവസാന ചിത്രമെങ്കില്‍ ഈ ചിരി നിനക്കുള്ളതാണ്, ആരാധകരെ ആശങ്കയിലാക്കി നിഷയുടെ പുതിയ പോസ്റ്റ്, വൈറല്‍

282

മലയാളി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് നിരന്തരം സൂപ്പര്‍ ഹിറ്റ് സീരയലുകള്‍ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലില്‍ നിരവധി കിടിലന്‍ സീരിയുകളാണ് ഇപ്പോള്‍ അരാധകരെ ആകര്‍ഷിച്ച് കൊണ്ട് മുന്നേറുന്നത്. അവയില്‍ മുന്‍പന്തിയില്‍ ഉള്ള പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

ഈ സീരിയല്‍ പോലെ തന്നെ ഇതിനെ കഥാപാത്രങ്ങളും അതവതിരിപ്പിക്കുന്ന താരങ്ങളും എല്ലാം ആരാധകര്‍ ഏറെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകര്‍ക്ക് എല്ലൂം സുപരിചിതയാണ് കൂടെവിടെയിലെ റാണിയമ്മ എന്ന കഥാപാത്രം. നെഗറ്റിവ് കഥാപാതമായ റാണിയമ്മയെ അവതരിപ്പിക്കുന്നത് നിഷാ മാത്യു എന്ന നടിയാണ്.

Advertisements

ഈ പരമ്പകരയിലൂടെ മിനി സ്‌ക്രീനില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന നിഷയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം. രണ്ടു പതിറ്റാണ്ടു കാലം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നിഷ അഭിനയരംഗത്ത് സജീവം ആയിരിക്കുന്നത്.

Also Read; ആ വാര്‍ത്ത കേട്ടപ്പോള്‍ ഷോക്കായി, അതോടെ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തി, നടി കണ്ണൂര്‍ ശ്രീലത പറയുന്നു

കൂടെവിടെയില്‍ വില്ലത്തിയായാണ് അഭിനയിക്കുന്നതെങ്കിലും നിഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ നിഷ പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ചുവന്ന ഉടുപ്പില്‍ അതിസുന്ദരിയായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന് പ്രയാണ്‍ ഡിസൈന്‍സ് ആണ് ഈ വസ്ത്രം നല്‍കിയത്. എന്റെ ഈ ചിരിയുടെ രഹസ്യം നീയാണ് എന്ന് കരുതിയെങ്കില്‍ അത് നിന്റെ തെറ്റാണെന്ന് അടിക്കുറിപ്പില്‍ പറയുന്നു.

”എന്റെ വരികളില്‍ നീ നിന്നെ തന്നെ കണ്ടിരുന്നെങ്കില്‍ അതും നിന്റെ തെറ്റ് മാത്രം. ഞാന്‍ ജീവിച്ചിരുന്നതിന്റെ ഒരു തെളിവായി അവസാനം പകര്‍ത്തുന്ന ചിത്രമാണെങ്കില്‍ ഉറപ്പായും ഈ ചിത്രത്തിലെ ചിരി നിനക്കുള്ളതായി നീ കരുതണമെന്നും ഇതാണ് തന്റെ പ്രണയ പുസ്തകം എന്നും” എന്നും താരം ചിത്രത്തിന് അടിക്കുറിപ്പായി നല്‍കി.

Also Read: ആ അവസരം വന്നപ്പോഴേക്കേും കല്യാണം കഴിഞ്ഞിരുന്നു,ഫ്രണ്ട്‌സ് സിനിമയില്‍ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തത്. പലരും അതിസുന്ദരിയാണെന്നാണ് കമന്റ് ചെയ്തത്. ഇതി റാണിയമ്മ തന്നെയാണോ എന്ന് ചോദിച്ചവരുമുണ്ട്.

Advertisement