Home Entertainment Celebrities

ആ വാര്‍ത്ത കേട്ടപ്പോള്‍ ഷോക്കായി, അതോടെ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തി, നടി കണ്ണൂര്‍ ശ്രീലത പറയുന്നു

696

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കണ്ണൂര്‍ ശ്രീലത. ഒത്തിരി സിനിമകളില്‍ അഭിനയിച്ച നടി നാടകലോകത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. സിനിമയില്‍ സജീവമായിരുന്ന ശ്രീലതയെ എന്നാല്‍ കുറേക്കാലത്തേക്ക് സ്‌ക്രീനില്‍ ഒന്നും കണ്ടിരുന്നില്ല.

Advertisements

ഇപ്പോഴിതാ താന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീലത. അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലില്‍ അഥിതിയായി എത്തിയപ്പോഴായിരുന്നു നടി ഇതിനെക്കുറിച്ച് സംസാരിച്ചത്.

Also Red: ഈ വര്‍ഷം യാത്രകള്‍, അടുത്ത വര്‍ഷം സിനിമയിലേക്ക്, പ്രണവ് മോഹന്‍ലാലിന്റെ തീരുമാനങ്ങള്‍ ഇങ്ങനെയാണ്, ആരാധകര്‍ കാത്തിരിപ്പില്‍

തമ്മില്‍ തമ്മില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് മോശം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നും താന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍ എന്നും നടി പറയുന്നു.

അത് കേട്ടപ്പോള്‍ ശരിക്കും ഷോക്കായിപ്പോയി. പക്ഷേ സിനിമയിലെ എല്ലാ പ്രവര്‍ത്തകരും തന്നെ വന്ന് ആശ്വസിപ്പിച്ചുവെന്നും ഇതൊക്കെ സാധരാണ സംഭവമാണെന്നൊക്കെ പറഞ്ഞുവെന്നും നടി പറയുന്നു. പക്ഷേ താന്‍ വീട്ടിലെത്തിയപ്പോള്‍ ഈ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ തന്നെ കാണാന്‍ വന്നുവെന്നും നടി പറയുന്നു.

Also Read; ആ അവസരം വന്നപ്പോഴേക്കേും കല്യാണം കഴിഞ്ഞിരുന്നു,ഫ്രണ്ട്‌സ് സിനിമയില്‍ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

ഇതിന് ശേഷമായിരുന്നു വിവാഹം. പക്ഷേ ആ സംഭവത്തിന് ശേഷം ഇനി അഭിനയിക്കാന്‍ പോകരുതെന്ന് പറഞ്ഞുവെന്നും ഇത് കണ്ണൂരില്‍ പ്രക്ഷോഭമായി എന്നും ഇതിന് പിന്നാലെ താന്‍ അഭിനയം പൂര്‍ണമായും നിര്‍ത്തിയെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു.

Advertisement