ആരാധകരെ ആവേശം കൊള്ളിച്ച് നിതിന്‍ മോളി, വിജയക്കുതിപ്പിനിടെ പുതിയ സിനിമയുമായി നിവിന്‍ പോളി, നായിക നയന്‍താര

49

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ യുവതാര നിര അണിനിരന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നിവിന്‍ പോളി എന്നിവരും എത്തിയിട്ടുണ്ട്.

Advertisements

ചെറിയ റോളാണെങ്കിലും ചിത്രത്തിന്റെ അതിഗംഭീരമായിട്ടാണ് നിവിന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍ ഒന്നടങ്കം.

Also Read;ഗബ്രിയെ എനിക്ക് ഇഷ്ടമാണ്, ഞങ്ങള്‍ പ്രണയത്തിലെത്താതെ പിടിച്ചുനില്‍ക്കുകയാണ്, മോഹന്‍ലാലിന്റെ ചോ്ദ്യത്തില്‍ ഒടുവില്‍ മനസ്സുതുറന്ന് ജാസ്മിന്‍

എവിടെയോ നഷ്ടപ്പെട്ടുപോയ നിവിനെന്ന നടനെ തങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ തിരിച്ചുകിട്ടിയെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.നിതിന്‍ മോളി എന്ന ഒരു സിനിമാനടന്റെ വേഷത്തിലാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്.

ഗംഭീര പ്രതികണം തേടി വര്‍ഷങ്ങള്‍ക്ക് ശേഷം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിവിന്‍ പോളി. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രമായിരിക്കും അത്.

Also Read:ഗബ്രിയെ എനിക്ക് ഇഷ്ടമാണ്, ഞങ്ങള്‍ പ്രണയത്തിലെത്താതെ പിടിച്ചുനില്‍ക്കുകയാണ്, മോഹന്‍ലാലിന്റെ ചോ്ദ്യത്തില്‍ ഒടുവില്‍ മനസ്സുതുറന്ന് ജാസ്മിന്‍

വിഷുദിനത്തിലാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ വന്നത്. ഡിയര്‍ സ്റ്റുഡന്‍സ് എന്നാണ് നിവിന്റെ ചിത്രത്തിന്റെ പേര്. സന്ദീപ് കുമാര്‍, ജോര്‍ജ് ഫിലിപ്പ് റോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം.

Advertisement