ഏട്ടന്റെ ആ ചിത്രം എന്നെ വല്ലാതെ കരയിപ്പിച്ചു, ഇനിയും അതുപോലുള്ള സിനിമകള്‍ ഉണ്ടാവണം, സുചിത്ര പറയുന്നു

91

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയിലെ താരരാജാവ് തന്നെയാണ്. ഇന്നും നായക വേഷത്തില്‍ തിളങ്ങുന്ന മോഹന്‍ലാലിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

മോഹന്‍ലാലിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. ഭാര്യ സുചിത്രയും, മക്കളായ പ്രണവും വിസ്മയയും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടികളെ പോലെയാണ്. ആദ്യമൊക്കെ ക്യാമറക്ക് മുന്നില്‍ വരാതിരുന്ന സുചിത്ര ഇന്ന് മാധ്യമങ്ങളോടൊക്കെ സംസാരിക്കാറുണ്ട്.

Also Read:ആദ്യമായി പ്രണയിച്ചയാള്‍ എന്നെ ചതിച്ചു, വല്ലാതെ തകര്‍ന്നുപോയി, ജീവിതത്തില്‍ കുറച്ച് പുരുഷന്മാരെയെ ഞാന്‍ പ്രണയിച്ചിട്ടുള്ളൂ, മനസ്സുതുറന്ന് വിദ്യ ബാലന്‍

പ്രണവ് സിനിമയില്‍ നായകനായി എത്തിയതിന് ശേഷമാണ് സുചിത്ര മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ തുടങ്ങിയത്. ഇപ്പോഴിതാ തന്നെ ഒത്തിരി കരയിപ്പിച്ച മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സുചിത്ര. തന്മാത്രയാണ് ആ ചിത്രം.

ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ശരിക്കും തന്മാത്ര എന്ന ചിത്രം ഫീല്‍ ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള സിനിമകള്‍ പിന്നീടുണ്ടായിട്ടില്ലെന്നും സുചിത്ര പറയുന്നു.

Also Read:മരുഭൂമിയില്‍ പട്ടിണി കിടന്നതൊന്നും വിഷയമല്ല, എനിക്ക് സഹിക്കാന്‍ പറ്റാതിരുന്നത് മറ്റൊരു കാര്യം മാത്രം, തുറന്നുപറഞ്ഞ് നജീബ്

നല്ലൊരു സിനിമയാണത്. അതുപോലുള്ള സിനിമകള്‍ ഇനിയും ഉണ്ടാവണമെന്നും സുചിത്ര പറയുന്നു. പ്രണവിനെ കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പ്രണവിനെ ഒരിക്കലും ഫോഴ്‌സ് ചെയ്തിട്ടില്ലെന്നും മക്കളില്‍ ഒരാള്‍ ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹമെന്നും സുചിത്ര പറയുന്നു.

Advertisement