ആദ്യമായി പ്രണയിച്ചയാള്‍ എന്നെ ചതിച്ചു, വല്ലാതെ തകര്‍ന്നുപോയി, ജീവിതത്തില്‍ കുറച്ച് പുരുഷന്മാരെയെ ഞാന്‍ പ്രണയിച്ചിട്ടുള്ളൂ, മനസ്സുതുറന്ന് വിദ്യ ബാലന്‍

24

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലന്‍. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡില്‍ തന്റേതായൊരു ഇടം വിദ്യാബാലന്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ബോളിവുഡിലെ ലേഡി സൂപ്പര്‍ താരമായി വിലസുകയാണ് നടി.

Advertisements

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകള്‍ കൊണ്ട് മാത്രമല്ല, കൂര്‍ത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങള്‍ മായതെ കിടക്കുന്നുണ്ട് വിദ്യയുടെ മനസ്സില്‍.

Also Read:മതത്തോടുള്ള എന്റെ സ്‌നേഹത്തെ ചോദ്യം ചെയ്യാനുള്ള അധികാരം ഞാന്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല, ഗണേഷ് കുമാറിന് കിടിലന്‍ മറുപടിയുമായി സുരേഷ് ഗോപി

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് വിദ്യ ബാലന്‍. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ചും അത് തകര്‍ന്നതിനെ കുറിച്ചും സംസാരിക്കുകയാണ് താരം. തന്റെ ആദ്യ പ്രണയം തകര്‍ത്തത് കാമുകനാണെന്നും അയാള്‍ തന്നെ ചതിച്ചുവെന്നും വിദ്യ ബാലന്‍ പറയുന്നു.

താന്‍ ഒരുപാട് പുരുഷന്മാരെ ഒന്നും പ്രണയിച്ചിട്ടില്ല. താന്‍ ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് താന്‍ വിവാഹം ചെയ്തതെന്നും ആദ്യ പ്രണയം വേര്‍പിരിഞ്ഞത് ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്നും എന്നാല്‍ അതിലും നല്ല കാര്യമാണ് തന്റെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചതെന്നും വിദ്യ ബാലന്‍ പറയുന്നു.

Also Read:എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തതാണ്; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ശേഷം ശ്രീനിവാസന്‍ പറയുന്നു

ആദ്യ പ്രണയത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നു. കോളേജില്‍ പടിക്കുമ്പോഴായിരുന്നു ആദ്യ പ്രണയമെന്നും അപ്പോഴുള്ള ഒരു വാലന്റൈന്‍സ് ഡേക്ക് അവനെ താന്‍ അപ്രതീക്ഷിതമായി കണ്ടുവെന്നും മുന്‍കാമുകിക്കൊപ്പം താന്‍ ഡേറ്റിന് പോകുകയാണെന്നാണ് അവന്‍ തന്നോട് പറഞ്ഞതെന്നും അതുകേട്ടപ്പോള്‍ ഷോക്കായി പോയെന്നും വിദ്യ പറയുന്നു.

Advertisement