എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തതാണ്; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ശേഷം ശ്രീനിവാസന്‍ പറയുന്നു

66

തന്റെ ആരോഗ്യം അനുവദിച്ചാല്‍ വീണ്ടുമൊരു മോഹന്‍ലാല്‍ ശ്രീനിവാസന്‍ ചിത്രം മലയാളത്തില്‍ ഉണ്ടാകുമെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ശേഷമായിരുന്നു നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. –

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Advertisements

അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍ പറഞ്ഞു കൊടുത്തതായിരുന്നു. അതിനാല്‍ പുതുതായി ഒന്നും തോന്നിയില്ല എന്നും ശ്രീനിവാസന്‍ പറയുന്നു.

സിനിമ കണ്ടപ്പോള്‍ തനിക്കും പഴയ കാലത്തെ നൊസ്റ്റാള്‍ജിയ നിവിന്‍ പോളി നന്നായിട്ടുണ്ട്. ഗംഭീരമായിരുന്നു എന്നും ശ്രീനിവാസന്‍ പറഞ്ഞു. ധ്യാനിനെയും പ്രണവിനെയും പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിച്ചോ എന്ന ചോദ്യത്തിന് അവര്‍ മിമിക്രി കാണിച്ചില്ലെന്നും അവരുടേതായ രീതിയില്‍ നന്നായി ചെയ്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മോഹന്‍ലാലും ശ്രീനിവാസനും ഒരുമിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.

 

 

 

 

Advertisement