ബിഗ് ബോസ് താരം ഗോപിക വീണ്ടും വിവാഹിതയായി

152

കഴിഞ്ഞ മലയാളം ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു ഗോപിക. സീസണ്‍ അഞ്ചിലായിരുന്നു ഗോപിക പങ്കെടുത്തത്. അഖില്‍ മാരാര്‍ വിജയിയായ സീസണിലെ ഒരേയൊരു കോമണറായിരുന്നു ഗോപിക. എന്നാല്‍ അധികനാള്‍ ഷോയില്‍ നില്‍ക്കാന്‍ ഗോപികയ്ക്ക് കഴിഞ്ഞില്ല. വൈകാതെ തന്നെ ഈ താരം പുറത്തായി.

Advertisements

ഇപ്പോഴിതാ ഗോപിക പങ്കിട്ട പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. എന്റെ കൊച്ചു കുടുംബമെന്ന തലക്കെട്ട് നല്‍കിയാണ് ഫോട്ടോ ഗോപിക പങ്കിട്ടത്. ഗോപികയുടെ സഹമത്സരാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ ഗോപികയ്ക്ക് ആശംസകളുമായി എത്തി.

എന്നാല്‍ ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ ഗോപിക പറഞ്ഞില്ല . വിവാഹം കഴിഞ്ഞോ?, ഇതിക്കെ എപ്പോള്‍ നടന്നുവെന്ന ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്നാണ് ഗോപിക മറുപടി നല്‍കിയത്.

മാത്രവുമല്ല അടുത്ത കണ്‍മണിയെ കാത്തിരിക്കുകയാണോ എന്ന നിരവധി ചോദ്യങ്ങളും സംശയങ്ങളും ബിഗ് ബോസ് പ്രേമികള്‍ പങ്കിട്ടിട്ടുണ്ട്. കാരണം ചിത്രങ്ങളില്‍ നിന്നും ഗോപിക വീണ്ടും ഗര്‍ഭിണിയാണെന്നാണ് വ്യക്തമാകുന്നത്.

 

Advertisement