വിഷു ആശംസകള്‍ അറിയിച്ച് മമ്മൂക്ക മുതല്‍ മോഹന്‍ലാല്‍ വരെ

25

ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് വിഷു ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മലയാളത്തിലെ പ്രമുഖ താരങ്ങളും അക്കൂട്ടത്തില്‍ ഉണ്ട്. മമ്മൂട്ടി മോഹന്‍ലാലും എല്ലാം വിഷു ആശംസകള്‍ നേര്‍ന്നു.

also read
എന്നെ വെറുതെ വിട്ടേക്കു അതിനുള്ള മറുപടി നിങ്ങള്‍ കണ്ടുപിടിക്ക് ; പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ആര്യ
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം തന്റെ മനോഹരമായ ഒരു ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചു. കൃഷ്ണന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എത്തിയത്.

Advertisements

ഇവരെ കൂടാതെ നടി ഹണി റോസും , നടന്‍ സുരേഷ് ഗോപിയെല്ലാം ആശംസ അറിയിച്ച് എത്തി. ടോവിനോ തോമസ് തന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഏവര്‍ക്കും വിഷു ആശംസകള്‍ അറിയിച്ചത്.

നമ്മുടെ വിഷുക്കട്ടയും അച്ചപ്പം നെയ്യപ്പവും പൂവന്‍ പഴവും കൊന്നപ്പൂവും എല്ലാം ശ്രീലങ്കയില്‍ ഉണ്ട് ട്ടോ എന്നും ടോവിനോ കുറച്ചിട്ടുണ്ട്. എന്തായാലും താരങ്ങളുടെ ഫോട്ടോസ് എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Advertisement