എന്നെ നെഗറ്റീവായി അവതരിപ്പിച്ച ഷോ, ബിഗ് ബോസില്‍ വന്നതിന്റെ പേരില്‍ ഇന്നും മാനസിക സമ്മര്‍ദം അനുഭവിക്കുന്നു, തുറന്നുപറഞ്ഞ് ആര്യ

62

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

Advertisements

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Also Read:എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തതാണ്; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ശേഷം ശ്രീനിവാസന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിന്റെ വിശേഷങ്ങളുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ആര്യയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് പിന്നാലെ മാനസികമായി അനുഭവിച്ച പെയിനിനെ കുറിച്ച് പറയുകയാണ് ആര്യ. ബിഗ് ബോസ് സീസണ്‍ 6 വിജയകരമായി മുന്നോട്ട് പോകവെ അതിലേക്ക് പലപ്പോഴും ആര്യയുടെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു.

Also Read:ബിഗ് ബോസ് താരം ഗോപിക വീണ്ടും വിവാഹിതയായി

ഇതില്‍ പ്രതികരിക്കുകയായിരുന്നു ആര്യ. തന്നെ ഏറ്റവും കൂടുതല്‍ നെഗറ്റീവായി അവതരിപ്പിച്ചിട്ടുള്ള ഷോയാണ് ബിഗ് ബോസെന്നും തനിക്ക് ഒത്തിരി ഹേറ്റേഴ്‌സിനെ ഉണ്ടാക്കിയെന്നും തനിക്ക് അതില്‍ പ്രത്യേക പരിഗണനയൊന്നും ലഭിച്ചിട്ടില്ലെന്നും പലരും പറയുന്നു തനിക്ക് പരിഗണന ലഭിച്ചിട്ടുണ്ടെന്ന് എന്നാണെന്നും ആര്യ പറയുന്നു.

മറ്റ് 21 മത്സരാര്‍ത്ഥികള്‍ക്കും കിട്ടാത്ത എന്ത് പരിഗണനയാണ് തനിക്ക് ഷോയും പ്രൊഡക്ഷനും തന്നിട്ടുള്ളത്. അതില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇന്നും മാനസിക സമ്മര്‍ദം അനുഭവിക്കുന്ന ആളാണ് താനെന്നും ആര്യ പറയുന്നു.

Advertisement