മതത്തോടുള്ള എന്റെ സ്‌നേഹത്തെ ചോദ്യം ചെയ്യാനുള്ള അധികാരം ഞാന്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല, ഗണേഷ് കുമാറിന് കിടിലന്‍ മറുപടിയുമായി സുരേഷ് ഗോപി

76

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് ഇടത് എംഎല്‍എ ആയ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ അതിന് കിടലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകനാണ് താനെന്നും വളരെ നല്ല ഭാര്യയുടെ ഭര്‍ത്താവും കാമുകനുമാണെന്നും മക്കളുടെ സത്യസന്ധനായ അച്ഛനാണെന്നും സുരേഷ് ഗോപി പറയുന്നു.

Also Read:എന്നെ നെഗറ്റീവായി അവതരിപ്പിച്ച ഷോ, ബിഗ് ബോസില്‍ വന്നതിന്റെ പേരില്‍ ഇന്നും മാനസിക സമ്മര്‍ദം അനുഭവിക്കുന്നു, തുറന്നുപറഞ്ഞ് ആര്യ

അവരുടെ പ്രായത്തിലുള്ള മക്കളെയെല്ലാം തനിക്ക് സ്വന്തം കുഞ്ഞുങ്ങളായിട്ടേ കാണാനാവൂ. അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നത് പോലെയാണ് താന്‍ മതത്തിനെയും സ്‌നേഹിക്കുന്നതെന്നും, അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹം നമ്മള്‍ പ്രകടമാക്കണം, എങ്കിലേ മറ്റിള്ളവരും അവരുടെ മാതാപിതാക്കളെ അതുപോലെ സ്‌നേഹിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി പറയുന്നു.

അതുപോലെ തന്നെയാണ് മതവും. തനിക്ക് തന്റെ മതത്തോടുള്ള സ്‌നേഹത്തെ ചോദ്യം ചെയ്യാനുള്ള അധികാരം താന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. മറ്റ് മതങ്ങളോടും തനിക്ക് തന്റെ മതത്തോടുള്ളതുപോലെ സ്‌നേഹവും പരിലാളനയുമുണ്ടെന്നും താരം പറയുന്നു.

Also Read:എന്നെ വെറുതെ വിട്ടേക്കു അതിനുള്ള മറുപടി നിങ്ങള്‍ കണ്ടുപിടിക്ക് ; പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ആര്യ

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് താന്‍ പള്ളിയില്‍ പോകുന്നത്. മകളുടെ വിവാഹവുമായ ബന്ധപ്പെട്ട നേര്‍ച്ചയായിരുന്നു കിരീടം നല്‍കുകയെന്നതെന്നും എന്നാല്‍ എത്രപേരാണ് തന്നെ അവഹേളിച്ചതെന്നും അതെല്ലാം തന്റെ രാഷ്ട്രീയം കൊണ്ടല്ലേ എന്നും സുരേഷ് ഗോപി പറയുന്നു.

Advertisement