Home Entertainment Celebrities

വലിയ പ്രതിഫലം ചോദിക്കുന്ന അഭിനേതാക്കളെ സിനിമയില്‍ നിന്നും ഒഴിവാക്കും, പ്രൊഡ്യൂസര്‍മാര്‍ മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നത്, മുന്നറിയിപ്പുമായി സുരേഷ് കുമാര്‍

362

നടി മേനകയുടെയും സുരേഷ് കുമാറിന്റെയും കുടുംബം ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. മലയാള സിനിമയില്‍ അറിയപ്പെടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് സുരേഷ് കുമാര്‍. ഇപ്പോഴിതാ അഭിനേതാക്കള്‍ വലിയ തുക പ്രതിഫലം ചോദിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കുമാര്‍.

Advertisements

പ്രൊഡ്യൂസര്‍മാര്‍ മരം കുലുക്കിയും നോട്ടടിച്ചുമാണ് പണം കൊണ്ടുവരുന്നതെന്നാണ് പലരും കരുതുന്നത്. വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കി കൊണ്ട് ഇനി സിനിമകള്‍ ചെയ്യാനാണ് താന്‍ തീരുമാനിച്ചതെന്ന് സുരേഷ് പറയുന്നു.

Also Read: ആകെ പൊരുത്തക്കേടുകൾ ആയിരുന്നു, വിവാഹ ജീവിതം വെറും ഒരു വർഷം കൊണ്ട് അവസാനിച്ചു, കുഞ്ചാക്കോ ബോബന്റെ ഹിറ്റ് നായികയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

സംഭവം നടന്ന രാത്രിയില്‍ എന്ന നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്കിടെ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. അഭിനേതാക്കളുടെ പ്രതിഫലം ഭയങ്കരമായി കൂടിപ്പോവുകയാണെന്നും ഇനി താന്‍ വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ ചോദിക്കുന്ന പ്രതിഫലം കൊടുക്കാവുന്ന അവസ്ഥയില്‍ അല്ല ഇന്ന് മലയാള സിനിമ. ഇനി ഇത്ര ബജറ്റില്‍ കൂടുതല്‍ ചോദിക്കുന്നവരെ ഒഴിവാക്കും. ഇത് അവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

Also Read: ന ഗ്‌ന യായി വരെ അഭിനയിച്ചിട്ടുണ്ട്, പൃഥ്വിരാജും ആയുള്ള ലിപ് ലോക്ക് തനിക്ക് വല്യ കാര്യമൊന്നും അല്ല: തുറന്നു പറഞ്ഞ് അമല പോൾ

തിയ്യേറ്ററില്‍ 15 പേര്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുകയുള്ളൂ. എന്നാല്‍ ഇന്ന് തിയ്യേറ്ററില്‍ കളക്ഷനില്ലെന്നും കാണാന്‍ ആളില്ലെന്നും പല സ്ഥലത്തും ഷോകള്‍ നടക്കുന്നില്ലെന്നും നടന് പ്രാധാന്യമില്ലെന്നും സിനിമയുടെ കണ്ടന്റ് നല്ലതാണെങ്കില്‍ ഓടുമെന്നും സുരേഷ് കുമാര്‍ പറയുന്നു.

Advertisement