കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല; രക്ഷാ രാജ്

72

ഈ അടുത്തായിരുന്നു സംവിധായകൻ ആദിത്യന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഈ വാർത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. സ്വാന്തനം എന്ന പരമ്പര സംവിധാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഈ സീരിയലിലെ അഭിനേതാക്കൾക്കും അദ്ദേഹത്തിന്റെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല. നേരത്തെ ആദിത്യൻ സംവിധാനം ചെയ്ത പരമ്പരകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിത്യനെ കുറിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത് . 

ഇപ്പോഴിതാ ആദിത്യനെക്കുറിച്ചുള്ള നടി രക്ഷയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. സാർ വിട്ടുപോയെന്ന് വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് അനുവദിക്കുന്നില്ല. അവസാന ദിവസം രാത്രി ഷൂട്ട് കഴിഞ്ഞ് ‘നാളെ കാണാം മോളെ’ എന്ന് യാത്ര പറഞ്ഞു പോയ സാറിന്റെ മുഖം ഇപ്പോഴും മനസ്സിൽ അതുപോലെ തന്നെ ഉണ്ട്. 

Advertisements

കഴിഞ്ഞ 3 വർഷം ഒരു ഗുരുനാഥനായി, ഒരു ജേഷ്ഠനെ പോലെ എന്റെ നല്ല സുഹൃത്തായി കൂടെ ഉണ്ടായിരുന്ന ആൾ, അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല. അപ്പു എന്ന കഥാപാത്രം എന്നെ വിശ്വസിച്ചു ഏൽപ്പിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ‘എല്ലാ ഇമോഷൻസും പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രമാണെന്നും എവിടെയെങ്കിലും ഒന്ന് പാളി പോയാൽ കഥാപാത്രത്തിന്റെ ഡെപ്ത് നഷ്ടപ്പെടുമെന്നും ആണ്’. ഇന്നീ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിന്റെ മുഴുവൻ ക്രെഡിറ്റ് അദ്ദേഹത്തിന് അവകാശപ്പെടുന്നതാണ്.

ഈ ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതല്ല, സാറിനെ കുറിച്ച് എത്ര എഴുതിയാലും അതു മുഴുവൻ ആവില്ല. കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല. ആദിത്യൻ സാറിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും എന്ന വിശ്വാസത്തോടെ സാറിന് എന്നും പ്രിയപ്പെട്ട അപ്പു, എന്നായിരുന്നു രക്ഷയുടെ പോസ്റ്റ്.

also readഇത്തവണ കളര്‍ഫുള്‍ ആണല്ലോ; ദയ സുജിത്തിന്റെ പിറന്നാള്‍ ആഘോഷം

Advertisement