ഹാപ്പിയായി ഇരിക്കൂ, കാമുകന്റെ മടിയിലിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്, വൈറല്‍

168

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്പോണ്‍സേര്‍ഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സൂപ്പര്‍ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

Advertisements

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Also Read: വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ സ്റ്റൈല്‍ മന്നനും, ഉലകനായകനും, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രഞ്ജിനി ഇപ്പോള്‍ പ്രണയത്തിലാണ്. പലപ്പോഴും തന്റെ കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ രഞ്ജിനി പങ്കുവെക്കാറുണ്ട്. ശരത് എന്നാണ് രഞ്ജിനിയുടെ കാമുകന്റെ പേര്. ഇപ്പോഴിതാ ശരത്തിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജിനി.

ശരത്തിന്റെ മടിയിലിരിക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. വിഷമിക്കണ്ടട്ടാ, ഹാപ്പിയായിരിക്കൂ എന്നാണ് രഞ്ജിനി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ശരത്ത് നേരത്തെ രഞ്ജിനിയുടെ അടുത്ത സുഹൃത്തായിരുന്നു.

Also Read: കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി, എല്ലാം ഉള്ളിലൊതുക്കിയെങ്കിലും ആ ഭയം എന്നോടൊപ്പം ഉണ്ട് ; മാപ്പ് പറഞ്ഞ് സാനിയ ഇയ്യപ്പന്‍

16 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് ശരത്തും രഞ്ജിനിയും പ്രണയത്തിലാവുന്നത്. കോവിഡ് കാലത്തായിരുന്നു രഞ്ജിനി തന്റെ പ്രണയം വെളിപ്പെടുത്തിയത്. നേരത്തെ വിവാഹിതനായിരുന്നു ശരത്. രഞ്ജിനിക്ക് മുമ്പ് മറ്റൊരു റിലേഷന്‍ഷിപ്പുണ്ടായിരുന്നു.

Advertisement