കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി, എല്ലാം ഉള്ളിലൊതുക്കിയെങ്കിലും ആ ഭയം എന്നോടൊപ്പം ഉണ്ട് ; മാപ്പ് പറഞ്ഞ് സാനിയ ഇയ്യപ്പന്‍

88

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് സാനിയ ഇയ്യപ്പൻ. കുറച്ചുദിവസമായി സാനിയയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്നു. ഇതിൽ ഒരു ആരാധകൻ സാനിയക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിൻറെ സഹപ്രവർത്തകനോ മറ്റൊരു ആരാധകനോ ഫ്രെയിമിലേക്ക് കയറിവരുകയായിരുന്നു.

Advertisements

എന്നാൽ ഇയാൾ വന്നതോടെ അനിഷ്ടം പ്രകടമാക്കി സാനിയ അകന്നു നിൽക്കാൻ ശ്രമിച്ചു, ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇതിന് താഴെ നടിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

അദ്ദേഹം അത്രയും ആഗ്രഹിച്ച് ഒരു ഫോട്ടോ എടുക്കാൻ വന്നപ്പോൾ ഇത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടിയത്. മാത്രമല്ല എല്ലാവരും ഒരുപോലെയാണെന്ന് കരുതരുതെന്നും കമൻറ് വരുന്നുണ്ട്.

ഇപ്പോഴിതാ നെഗറ്റീവ് കമന്റുകൾ കൂടിയപ്പോൾ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് സാനിയ. താൻ ഒരിക്കലും ഒരാളെ വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെന്നും, തനിക്ക് മുമ്പ് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആ ഭയം ഉള്ളിൽ ഉണ്ടെന്നും സാനിയ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

‘ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമൻറുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന സത്യവും ഞാൻ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്‌തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി,’ സാനിയ ഇയ്യപ്പൻ കുറിച്ചു.

also read‘എല്ലാം ഉള്ളിലൊതുക്കിയെങ്കിലും, ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ട്’; ആരാധകനിൽ നിന്നും ഒഴിഞ്ഞുമാറുന്ന വീഡിയോ വൈറലായി, വിശദീകരിച്ച് സാനിയ

Advertisement