Home Entertainment Celebrities

ഇതുപോലുള്ള ഒരു സഹോദരനെ തന്നതില്‍ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്; റിമി ടോമി

297

മലയാള സിനിമയിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളാണ് റിമി ടോമി. മലയാളികളുടെ ഇഷ്ടഗായിക കൂടിയായ റിമി ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധി കർത്താവായും എത്താറുണ്ട്. സോഷ്യൽമീഡിയയിലും ഒത്തിരി സജീവമാണ് റിമി ടോമി. ഇപ്പോഴിതാ തന്റെ സഹോദരന് പിറന്നാൾ ആശംസ അറിയിച്ച് റിമി ടോമി പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

Advertisements

ഡാ നിനക്ക് ഹാപ്പി ബർത്ത് ഡേ. ഇത്‌പോലെ ഉള്ള ഒരു സഹോദരനെ തന്നതിൽ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. അത് ഒരുപക്ഷെ നേരിട്ട് ഇതുവരെ പറഞ്ഞിട്ട് ഇല്ലേലും. നിഴൽ പോലെ കൂടെ നിൽക്കാനും, കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാനും നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി വന്നിട്ടില്ല. ,ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്നു കരുത്തേകി.

പ്രായത്തിൽ എന്റെ അനുജൻ ആയാലും നീ സൂപ്പർ ആണെടാ സൂപ്പർ. ഇങ്ങനെ ഒരു ബ്രദർ ആൻഡ് സിസ്റ്റർ കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം .ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു റിമി കുറിച്ചു. അതേസമയം തന്റെ സഹോദരൻ തനിക്ക് നൽകുന്ന സപ്പോർട്ടിനെ കുറിച്ച് റിമി നേരത്തെ പറഞ്ഞിട്ടുണ്ട്.

അതേസമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഒരു യൂട്യൂബർ കൂടിയാണ്. യൂട്യൂബിൽ പാചകവും പാട്ടും ഫിറ്റ്നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. ഫിറ്റ്നസ്സിൽ താരം ഏറെ ശ്രദ്ധ കൊടുക്കാറുണ്ട്. താരത്തിന്റെ ലുക്കിൽ വലിയ മാറ്റം ആണ് ഉണ്ടായത്.

also read
മറ്റൊരു നടിയുമായി പ്രണയത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു, തന്നെ തകര്‍ക്കാന്‍ നോക്കിയവര്‍ക്ക് മറുപടി നല്‍കി ജയം രവി

Advertisement