പൈസ കുറവായിരിക്കും എന്ന് പറയും, നായകന് ഇതൊന്നും ബാധകമല്ല, എന്നെ പോലെ ഉള്ളവരുടെ സാലറി എടുത്ത് അവര്‍ക്ക് കൊടുക്കും; വിവേചനം പറഞ്ഞ് നടി

124

മലയാള സിനിമാലോകത്ത് പ്രതിഫല തുകയിലുള്ള വിവേചനം പോലെ തന്നെ പ്രതിഫലം നല്‍കുമ്പോള്‍ പോലും വിവേചനം കാണിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടി ഷൈനി സാറ. പുതിയ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യവും മികവോടെ അഭിനയം കാഴ്ച വെയ്ക്കുകയും ചെയ്യുന്ന താരമാണ് ഷൈനി.

തന്റെ പ്രതിഫലമൊന്നും ലക്ഷങ്ങള്‍ അല്ലെന്നും നിസാരമായ തുകയാണെന്നും താരം പറയുന്നു. എന്നാല്‍ ഈ തുക പോലും തരാന്‍ മടിക്കുന്നവരാണ് പല സിനിമക്കാരെന്നുമാണ് ഷൈനി വെളിപ്പെടുത്തുന്നത്.

Advertisements

താരത്തിന്റെ പുതിയ അഭിമുഖത്തിലാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ പോലും നിരന്തരം ചൂഷണം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് ഷൈനി സാറ വെളിപ്പെടുത്തുന്നത്.

തന്നെ പോലുള്ള പല ചെറിയ താരങ്ങളും തുച്ഛമായ തുകയ്ക്ക് പോലും വില പേശുന്നത് കേള്‍ക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളതെന്നാണ് നടി പറഞ്ഞത്. ഇനി തന്നെ സിനിമയിലേക്ക് വിളിക്കില്ലെന്ന് പറഞ്ഞവര്‍ പോലുമുണ്ടെന്ന് ഷൈനി സാറ പറയുന്നു. വ്യക്തമാക്കി.

തനിക്ക് തിരക്കഥ വായിക്കാന്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. സിനിമയോടുള്ള പാഷന്‍ കാരണം എന്താണ് കഥാപാത്രമെന്ന് ചിലപ്പോള്‍ മാത്രമേ ചോദിക്കാറുള്ളുവെന്ന് താരം വെളിപ്പെടുത്തുന്നു. മിക്കവാറുംഏതൊക്കെ ദിവസമാണ് ഡേറ്റ് വേണ്ടതെന്ന് ചോദിക്കും. അത് ഓക്കെയാണെന്ന് പറഞ്ഞതിന് ശേഷം അഭിനയിക്കാന്‍ പോവുന്നതാണ് പതിവ്.

ALSO READ- സാനിയ മിർസയെ തേച്ച ഷുഹൈബ് മാലിക്കിന് എട്ടിന്റെ പണി, കാമുകി ആയിഷ ഷുഹൈബിനെയും തേച്ചു, ഷുഹൈബിനെ തള്ളിപ്പറഞ്ഞ് മലക്കം മറിഞ്ഞ് നടി

കൂടെ അഭിനയിക്കുന്നവരൊക്കെ സ്‌ക്രിപ്റ്റ് ചോദിച്ചില്ലേ, കഥാപാത്രമെന്താണന്ന് അന്വേഷിച്ചോ എന്നൊക്കെ പറയുമ്പോഴാണ് അങ്ങനെയൊക്കെ വേണമല്ലേ എന്ന് ഞാന്‍ ചിന്തിക്കുന്നതെന്ന് ഷൈനി പറയുന്നു. സെറ്റിലെത്തി കഴിയുമ്പോഴാണ് എന്റെ കഥാപാത്രം എന്താണെന്ന് അറിയുന്നത് പോലുമെന്നാണ് താരം പറയുന്നത്.

അതേസമയം, ഇപ്പോള്‍ ഒടിടി വന്നതിന് ശേഷം പണം തരാന്‍ കൂടുതല്‍ മടി കാണിക്കുന്നവരുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം. ‘ചേച്ചി ഒടിടി പടമാണ്’- എന്നാണ് പറയുക. ഈ പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതിനൊന്നും പൈസ കുറവായിരിക്കും എന്നാണ്. ഇതൊക്കെ നമ്മളോട് പറയുമ്പോള്‍ മാത്രമേയുള്ളു. ആ പടത്തിലെ നായകന് ഇതൊന്നും ബാധകമല്ല. എന്നെ പോലെയുള്ള താരങ്ങളുടെ സാലറിയില്‍ നിന്നുള്ളത് അവര്‍ക്ക് കൊടുക്കും’- ഇതാണ് പതിവെന്ന് താരം വെളിപ്പെടുത്തുകയാണ്.

ആദ്യമൊക്കെ ഇതൊക്കെ സത്യമാണെന്നാണ് ഞാന്‍ കരുതിയത്. വേറൊരു ജോലി ഇല്ലാത്തതിനാല്‍ പലപ്പോഴും ഞാന്‍ സാലറിയുടെ കാര്യത്തില്‍ ഒരുപാട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. പിന്നീടാണ് ഇതവരുടെ സ്ഥിരം ശൈലിയാണെന്നും നമുക്ക് അര്‍ഹതപെട്ടത് ചോദിച്ച് വാങ്ങുക തന്നെ ചെയ്യുകയാണ് വേണ്ടതെന്നും ഷൈനി സാറ പറയുന്നു.

ALSO READ- ചതുരം സിനിമയിൽ തനിക്ക് ഒപ്പം തകർപ്പൻ പെർഫോമൻസ് കാഴ്ചവെച്ച അലസിയറെ കുറിച്ച് സ്വാസിക പറഞ്ഞത് കേട്ടോ

അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഒരു ദിവസമേ ഷൂട്ടിങ് ഉള്ളുവെന്ന് പറഞ്ഞു. തന്റെ പ്രതിഫലം പറഞ്ഞപ്പോള്‍ അവര്‍ക്കതിന് സമ്മതമല്ല. ലക്ഷങ്ങളൊന്നുമല്ല ചോദിക്കുന്നത്. വളരെ ചെറിയ തുകയായിരുന്നു എന്നിട്ടും സമ്മതം പറഞ്ഞില്ല. സംവിധായകന്റെ നിര്‍ബന്ധപ്രകാരം അവര്‍ക്കെന്നെ എടുക്കേണ്ടി വന്നെന്നും താരം പറയുന്നു.

Advertisement