ഫോട്ടോഷൂട്ടിനെ ചൊല്ലി നെഗറ്റീവ് കമന്റ് വരാറില്ല; പക്ഷെ തടി കൂടിയെന്ന് പറഞ്ഞ് ബോഡി ഷെയ്മിംഗ്; ഒരുപാട് വേദനിപ്പിക്കുന്നു: ശാലിൻ സോയ

102

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയൽ നടിയാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ദീപാറാണി എന്ന കഥാപാത്രം ആയാണ് താരം എത്തിയത്.

Advertisements

അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരക ആയും താരം എത്തിയത്. ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ മിനി സ്‌ക്രീനിൽ അവതരിപ്പിച്ചിരുന്നത് ശാലിൻ സോയ ആയിരുന്നു. ഇതിന് പിന്നാലെ ആയാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്.

ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

A;LSO READ- മലയാള സിനിമാലോകത്തിനും ആരാധകർക്കും ഏറെ താല്പര്യം വിവാഹം കഴിഞ്ഞ നായികമാരോട്, കാരണം ഇതാണ്

താനിപ്പോൾ മലയാളം സിനിമയിൽ ഇപ്പോൾ അങ്ങനെ അഭിനയിക്കുന്നില്ലെന്നും പക്ഷേ തമിഴിൽ കണ്ണകി എന്ന സിനിമ ചെയ്യുന്നുണ്ടെന്നും ശാലിൻ സോയ പറയുന്നു. അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ ഒരു സംവിധായിക ആവണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് ശാലിൻ പറയുന്നത്.

താൻ തുടക്കം മുതൽ തന്നെ ഒത്തിരി നല്ല സംവിധായകർക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും തുടക്കത്തിൽ താൻ ഷോർട് ഫിലിം ചെയ്തത് തന്റെ ആത്മവിശ്വാസത്തിന് വേണ്ടിയാണെന്നും ശാലിൻ സോയ പറയുന്നു.

ഒരു വലിയ ഫീച്ചർ ഫിലിം ചെയ്ത് തുടക്കം കുറിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും താരം പറയുന്നുണ്ട്. തനിക്ക് സോഷ്യൽമീഡിയയിൽ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ല. തന്റെ വസ്ത്രധാരണത്തെ കുറിച്ചൊന്നും കമന്റുകൾ വന്നില്ലെന്നുമാണ് ശാലിൻ സോയ പറയുന്നത്.

അതേസമയം, താൻ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് പൊതുവേ കുറവാണെന്നും ശാലിൻ പറയുന്നുണ്ട്. ഇപ്പോൾ പ്രണയമൊന്നുമില്ലെന്നും തന്റെ ഇപ്പോഴത്തെ പ്രയോരിറ്റി സിനിമ തന്നെയാണെന്നുമാണ് ശാലിൻ സോയ പറയുന്നത്.

ALSO READ- അറം പറ്റുമെന്ന് പേടി, മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ പേരുമാറ്റി, പക്ഷേ പടം ഇറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ
തന്നെ സംബന്ധിച്ചിടത്തോളം പ്രണയവും സിനിമയും ഒരുമിച്ച് വന്നാൽ ടാസ്‌കായിരിക്കുമെന്നും താരം പറയുന്നു. തന്നെ ആദ്യമായി കാണുമ്പോൾ ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും പറയുന്നതെന്നും തടി കൂടിയെന്ന് പറഞ്ഞ് ബോഡിഷെയിമിങ് നടത്തുന്നത് വേദനിപ്പിക്കുന്നുണ്ട് എന്നുമാണ് ശാലിൻ സോയ പറയുന്നത്.

Advertisement