സ്വന്തം സമ്പാദ്യത്തിൽ നിന്നും പണം മുടക്കിയാണ് പല കാര്യങ്ങളും സുരേഷ്‌ഗോപി ചെയ്യുന്നത്; എനിക്ക് നേരിട്ട് അറിയാം, എംപിമാർ പോലും ഇത് ചെയ്യില്ല: മേജർ രവി

347

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയപ്രവർത്തകനും മനുഷ്യസ്നേഹിയും കൂടിയാണ്. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് ഇന്ന് ആരാധകരേറെയാണ്.

സുരേഷ് ഗോപിയെ കുറിച്ച് ഇതിന് മുമ്പ് മേജർ രവി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴും സുരേഷ് ഗോപിയെ പലരും സങ്കി എന്നും ചാണകം എന്നും വിളിക്കാറുണ്ട്, എന്നാൽ ഈ വിളികൾ എല്ലാം തനിക്ക് മോശമായി തോന്നിയിട്ടില്ല, ഇനിയും അങ്ങനെ വിളിച്ചോ എന്നാണ് അദ്ദേഹം പറയാറുള്ളത്. പാർട്ടി നോക്കിയല്ല, ഞാൻ വ്യക്തിപരമായി ഇഷ്ടപെടുന്ന ആളാണ് അദ്ദേഹമെന്നും മേജർ രവി പറയുന്നു.

Advertisements

സുരേഷ് ഗോപിയെ പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണെന്നും മേജർ രവി വിശദീകരിക്കുന്നു.

ALSO READ- ഫോട്ടോഷൂട്ടിനെ ചൊല്ലി നെഗറ്റീവ് കമന്റ് വരാറില്ല; പക്ഷെ തടി കൂടിയെന്ന് പറഞ്ഞ് ബോഡി ഷെയ്മിംഗ്; ഒരുപാട് വേദനിപ്പിക്കുന്നു: ശാലിൻ സോയ

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്റെ തന്നെ സമ്പാദ്യത്തിൽ നിന്നും പണം മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണ്. അങ്ങനെ ഉള്ള ആ മനുഷ്യനെ കുറിച്ച് പല ട്രോളുകളും, പരിഹാസങ്ങളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ ആണെന്നും മേജർ രവി ആരോപിച്ചു.

”ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കാൻ പോയാൽ അവിടെ അദ്ദേഹം എനിക്കിത്ര വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല.”

”ഇതെല്ലം കണ്ടശേഷം ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പോയ്ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”- എന്നാണ് മേജർ രവി പറയുന്നു.

ALSO READ-മലയാള സിനിമാലോകത്തിനും ആരാധകർക്കും ഏറെ താല്പര്യം വിവാഹം കഴിഞ്ഞ നായികമാരോട്, കാരണം ഇതാണ്

അതേസമയം, ഗരുഡൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്.

ഈ സിനിമയിൽ അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മിഥുൻ മാനുവൽ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കഥ ജിനേഷ് എം, സംഗീതം ജേക്സ് ബിജോയ്.

Advertisement