മധുരം കഴിപ്പിച്ച് കൊ ന്നു; ബിഗ് ബോസിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല; അദ്ദേഹത്തെ കണ്ടതിന്റെ വിശേഷങ്ങളുമായി ശാലിനി

273

ഏഷ്യാനെറ്റില്‍ വിജയകരമായി പൂര്‍ത്തിയായ ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു.

എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്. സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു.

Advertisements

പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വിജെ ശാലിനി നായര്‍ എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഷ്ടപ്പാടിലൂടെ കടന്നുവന്ന ശാലിനി ഇന്ന് പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിക്കുകയാണ്.

ALSO READ- ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്നമില്ല; എല്ലാം സമ്മതിക്കും; 68കാരനെ ഹണിട്രാപ്പില്‍ കുരുക്കി കവര്‍ന്നത് ലക്ഷങ്ങള്‍; വ്‌ലോഗര്‍ റാഷിദയും ഭര്‍ത്താവ് നിഷാദും അറസ്റ്റില്‍

ഇതിനിടെ അഭിനയരംഗത്തും ഒരു കൈ നോക്കി. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ എത്തി എങ്കിലും വീട്ടില്‍ അധിക നാള്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ തനിക്ക് വേണ്ട ആരാധകരെ ശാലിനി സമ്പാദിച്ചിരുന്നു.

ഇപ്പോഴിതാ ബിഗ്‌ബോസിനെ നേരിട്ടുകണ്ട വിശേഷം പങ്കുവെച്ചിരിക്കുകയാണ് ശാലിനി നായര്‍. നേരത്തെ ബിഗ് ബോസിന്റെ ശബ്ദത്തിന് പിന്നിലുള്ള രഘുരാജിന് അപകടം സംഭവിച്ചതിനെക്കുറിച്ച് ശാലിനിയുടെ പോസ്റ്റ് പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് കുഴപ്പമൊന്നും ഇല്ലെന്നു അറിയിച്ച് ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശാലിനി. അദ്ദേഹത്തിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും രഘുരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശാലിനി കുറിക്കുന്നു.

ALSO READ- ഭഭര്‍ത്താവിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് കാരണം എന്റെ അനിയന്റെ വിവാഹാലോചന എല്ലാം മുടങ്ങി; ഒടുവില്‍ കൃപാസനത്തിലെ പ്രാര്‍ഥന എല്ലാം ശരിയാക്കി, നടി ആയതിനാല്‍ മറച്ചുവെച്ചതെന്ന് ധന്യ മേരി

‘ഒന്ന് കാണാന്‍ പോയതാ മധുരം കഴിപ്പിച്ച് കൊ ന്നൂ ന്ന് പറയാം. പണ്ട് ഒരു മാസത്തേക്ക് റേഷന്‍ തന്ന പഞ്ചസാര ഒറ്റ ആഴ്ച്ച കൊണ്ട് എല്ലാര്‍ക്കും കലക്കി കൊടുത്ത് തീര്‍ത്തതിന്റെ പണിഷ്‌മെന്റ് ടാസ്‌ക്ക്. സ്‌നേഹം മാത്രം വിളമ്പി തന്ന് ഒരുപാടോര്‍മ്മകള്‍ പങ്കുവെച്ച് എന്നെ യാത്രയാക്കി’- രഘുരാജിനെ കണ്ട വിശേഷം ശാലിനി പങ്കുവെയക്കുന്നതിങ്ങനെ.

നേരത്തെ, എലിമിനേറ്റ് ആയി പുറത്തേക്ക് വരുന്നതിന് മുന്‍പ് മിസ് യു ബിഗ് ബോസ് എന്നെഴുതിയ ഒരു കത്ത് എത്തിക്കാനായി ശ്രമിച്ചിരുന്നു. ഷോ തീര്‍ന്നതിന് ശേഷം അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നുവെന്നും ശാലിനി പറയുന്നു.

ഞാന്‍ നിങ്ങളുടെ ബിഗ് ബോസാണ്. നാല് വര്‍ഷത്തെ അനുഭവത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു കത്ത് കിട്ടുന്നത്. ശാലിനിക്ക് നല്ലൊരു ഭാവിയുണ്ടാവട്ടെയെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ആശ്വസിപ്പിച്ചുവെന്നാണ് താരം പറയുന്നത്.

Advertisement