മഷൂറയുടെ മുഖം വീർത്തിരിക്കുന്നു, സന്തോഷമില്ല; സുഹാനയുടെ വീഡിയോയിൽ മഷൂറ വരുന്നില്ല; ചൂണ്ടിക്കാണിച്ച് ആരാധകർ

1125

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ഈയടുത്ത് മഷൂറയ്ക്ക് ആൺകുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങൾ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്ത കാലത്തായി യൂട്യൂബിൽ അത്ര സജീവമല്ല മഷൂറ. ദിവസവും വീഡിയോ ചെയ്തിരുന്ന മഷൂറ തിരക്ക് കാരണമാവാം വീഡിയോയുമായി എത്താത്തത് എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ALSO READ- ‘അതൊക്കെ ബോയ്സ് ടോക്കല്ലേ, അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല’; മോഹൻലാലിനെ കുറിച്ച് റഹ്‌മാൻ പറഞ്ഞത് കേട്ടോ

ഇതിനിടെ ബഷീരിന്റെ ആദ്യ ഭാര്യസുഹാനയുടെ ഒരു വ്‌ലോഗ് പുറത്തെത്തിയിരിക്കുകയാണം. ബിബി കുടുംബത്തിലെ വിശേഷങ്ങൾ അറിയാനായി കാത്തിരുന്നവർക്ക് വിരുന്നാവുകയാണ് സുഹാനയുടെ വ്ളോഗ്.

ഡേ ഇൻ മൈ ലൈഫ് ആണ് സുഹാന പങ്കിട്ടിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയാണ്്. അധികം വീഡിയോസ് ഒന്നും പങ്കിടാത്ത സുഹാന, ഇടക്ക് എപ്പോഴെങ്കിലും പങ്കുവയ്ക്കുന്ന വീഡിയോസിന് ആരാധകർ ഏറെയാണ്. കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോ ഇതിനകം തന്നെ വൈറൽ ആയിരുന്നു. അഞ്ഞൂറോളം കമന്റുകൾ ആണ് സുഹാനയ്ക്ക് ലഭിച്ചിരിക്കുന്നത്.

ALSO READ- ആരെ ചതിച്ചെന്നാണ് പറയുന്നത്? നിങ്ങളോട് ആരെങ്കിലും വന്നു ചതിയുടെ കഥ പറഞ്ഞോ; വിമർശിച്ചവരുടെ വായടപ്പിച്ച് ഗോപി സുന്ദർ

അതേസമയം, ബിബി കുടുംബം ഒന്നടങ്കം പങ്കെടുത്ത സീരീസ് ആയിരുന്നു കല്ലുമ്മക്കായ. ഇടവേള അവസാനിപ്പിച്ചുകൊണ്ട് ഓണത്തിനാണ് ഈ സീരീസ് ആളുകളിലേക്ക് എത്തുന്നത്. ഏകദേശം രണ്ടുവർഷത്തിനുശേഷമാണ് കല്ലുമ്മക്കായ എത്തുന്നത്. ഓണത്തിന് ബീബി കുടുംബത്തിന്റെയായി ആരാധകർക്കുള്ള സർപ്രൈസ് കൂടിയാണ് ഇതെന്നാണ് ഇവർ പറയുന്നത്.

ഇതിനിടെ, കഴിഞ്ഞദിവസത്തെ വീഡിയോ വൈറൽ ആയതോടെ കമന്റ് ബോക്‌സിൽ പരാതി ഒഴുകുകയാണ് ആരാധകരുടെ. സുഹാനയുടെ വീഡിയോയിൽ മഷൂറ അത്ര ആക്റ്റീവ് അല്ലെന്നാണ് ചിലർ പറയുന്നത്. ചിലർക്കാകട്ടെ മഷുവിന്റെയും ബഷിയുടെയും വിവാഹം നിയമപരമാണോ എന്നാണ് ചോദിക്കാനുള്ള
ത്. വീഡിയോയിൽ മഷൂറയുടെ മുഖം വീർത്തിരിക്കുന്നു, സന്തോഷമില്ല എന്നൊക്കെ പരാതിപ്പെടുകയാണ് ചിലർ.

കൂടാതെ, മുൻപൊക്കെ ബഷിയുടെ യാത്രകളിൽ മഷൂറ ആയിരുന്നു മുൻസീറ്റിൽ ഇരുന്നിരുന്നത്. കുഞ്ഞ് വന്നതിന് ശേഷം ബഷിയുടെ മകളാണ് സീറ്റിൽ ഇരിക്കാറുളളതും. ഇതിനെച്ചൊല്ലിയും ആരാധകർക്കിടയിൽ തർക്കം നടക്കുകയാണ്.

Advertisement