ആരെ ചതിച്ചെന്നാണ് പറയുന്നത്? നിങ്ങളോട് ആരെങ്കിലും വന്നു ചതിയുടെ കഥ പറഞ്ഞോ; വിമർശിച്ചവരുടെ വായടപ്പിച്ച് ഗോപി സുന്ദർ

2439

അമൃത സുരേഷും ഗോപി സുന്ദറുമായിരുന്നു കുറച്ചുകാലമായി സോഷ്യൽമീഡിയയിൽ താരങ്ങൾ ഇരുവരും പ്രണയം തുറന്നുപറഞ്ഞത് മുതൽ ഇരുവരുടെയും പിന്നാലെയായിരുന്നു സദാചാര വാദികൾ. വിശേഷങ്ങൾ പങ്കിട്ടാലും ചിത്രങ്ങൾ പോസ്റ്റ് ചെയ്താലും ഇരുവർക്കും നേരെ വിമർശകർ പാഞ്ഞെത്തുന്നത് പതിവായിരുന്നു.

അടുത്തകാലത്താണ് ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. ഇതോടെ ഇരുവർക്കും എതിരെ സോഷ്യൽമീഡിയ ബു ള്ളി യിങ് കൂടി. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇവർ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുകയാണ്.

Advertisements

ഇരുവരും സംഗീത പരിപാടികളും സിനിമാ വർക്കുകളുമൊക്കെയായി തിരക്കിലാണ്. കഴിഞ്ഞദിവസം പ്രിയയ്ക്ക് ഒപ്പം ഉള്ള ചിത്രം പങ്കിട്ട ഗോപി സുന്ദറിന് നേരെ ഒരു കൂട്ടര് വിമർശനവുമായി എത്തിയിരുന്നു. ഇതിന് മറുപടിയൊക്കെ താരം നൽകുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പുതിയൊരു ചിത്രവുമായി എത്തിയ ഗോപി സുന്ദറിനെ കഴിഞ്ഞദിവസവും മോശം കമന്റുകൾ ഇട്ടുകൊണ്ടാണ് ആളുകൾ നേരിട്ടത്.

ALSO READ- ‘അതൊക്കെ ബോയ്സ് ടോക്കല്ലേ, അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല’; മോഹൻലാലിനെ കുറിച്ച് റഹ്‌മാൻ പറഞ്ഞത് കേട്ടോ

ഒരു ആരാധകൻ, അണ്ണാ, അണ്ണന്റെ സമയം ആണ് അണ്ണാ സമയം എന്നൊരു കമന്റ് ഇട്ടിരുന്നു. ഇതിന് മറുപടിയായി ഒരു സ്ത്രീയാണ് ‘പെണകുട്ടികളെ ചതിക്കൽ അല്ലേ?’ എന്ന കുറിച്ചത്. ഇതിന് തൊട്ടുതാഴെയായിരുന്നു ഗോപി സുന്ദറിന്റെ വായടപ്പിക്കുന്ന മറുപടി.

‘ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി’- എന്നാണ് മോശം കമന്റിട്ട ആളോട് ഗോപി സുന്ദർ പറയുന്നത്.

അതേസമയം താരത്തെ പ്രശംസിച്ചും ആശംസകൾ അറിയിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ഇഷ്ടം ഉള്ളതുപോലെ ജീവിക്കൂ എന്ന് ആശംസിക്കുകയാണ് മിക്കവരും. താരത്തിന്റെ ഗംഭീര തിരിച്ചുവരവ് ആഗ്രഹിക്കുന്നവരും കമന്റിലൂടെ ഇക്കാര്യം അറിയിക്കുന്നുണ്ട്.

Advertisement