സൗന്ദര്യയോട് ഭ്രാന്ത് പിടിച്ച പോലെയുള്ള പ്രണയമായിരുന്നു, അന്ന് വിവാഹം കഴിച്ചിരുന്നെങ്കിൽ അവൾ ജീവനോടെയിരുന്നേനെ, അപ്പോഴാണ് ഖുശ്ബു വന്നത്: സുന്ദർ

365

90 കളിൽ ഖുശ്ബു എന്ന പേര് തരംഗമായിരുന്നു. മഹാരാഷ്ട്രയിലാണ് താരം ജനിച്ചതും, വളർന്നതും. പക്ഷെ തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്തിയതോടെ താരം തന്റെ ജീവിതം ചെന്നെയിലേക്ക് പറിച്ചു നട്ടു. ഖുശ്ബുവിനെ കാണാൻ വേണ്ടി മാത്രം ആളുകൾ സിനിമ കാണുമായിരുന്നു. ഈ ആരാധന ഒടുവിൽ ഖുശ്ബുവിനായി ഒരു ക്ഷേത്രം തന്നെ നിർമ്മിക്കാൻ കാരണമായി. ഖുശ്ബുവിനെ വിവാഹം ചെയ്തത് സംവിധായകനായ സുന്ദർ സിയാണ്. ഇരുവർക്കും രണ്ട് പെൺമക്കളും ഉണ്ട്.

ഖുശ്ബുവിനെ പോലെ തെന്നിന്ത്യയാകെ നെഞ്ചേറ്റിയ നടിയായിരുന്നു സൗന്ദര്യ. മലയാളത്തിടക്കം സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച നടി സൗന്ദര്യ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനടിയായിരുന്നു . യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് സൗന്ദര്യ. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദി സിനിമകളിലും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. നന്ദമൂരി ബാലയ്യ, വെങ്കിടേഷ് തുടങ്ങിയവർക്കാപ്പം തെലുങ്കിലും കമൽ ഹാസൻ, രജനികാന്ത് എന്നിവർക്കൊപ്പം തമിഴിലും താരം അഭിനയിച്ചു.

Advertisements

2003 ലാണ് സൗന്ദര്യ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ രഘുവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് രാഷ്ട്രീയ പ്രവേശനവും നടത്തിയിരുന്നു താരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സൗന്ദര്യ അപ ക ടത്തിൽ പെട്ട് മരണമടഞ്ഞത്. സഹോദരൻ അമർനാഥും 2004ലെ ഈ അപക ട ത്തിൽ മര ണ പ്പെട്ടിരുന്നു.

ALSO READ-അമൃതയെ കുറ്റപ്പെടുത്തി ബാലയുടെ വാക്കുകൾ വീണ്ടും; പ്രതികരണം തേടി അമൃതയെ തേടിയെത്തിയവർ കണ്ടത് ഇത്; ശരിക്കും മിടുക്കിയെന്ന് പ്രശംസിച്ച് ആരാധകർ

ഇപ്പോഴിതാ സൗന്ദര്യയോട് മുൻപ് സംവിധായകൻ സുന്ദറിന് കടുത്ത പ്രണയമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സിനിമ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ.

ഒരിക്കൽ ഒരു പത്രക്കാരൻ സുന്ദറിനോട് ചോദിച്ചു, ഖുശ്ബുവിനെ കല്യാണം കഴിക്കുന്നതിനു മുൻപ് നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്. എന്തിനാടോ കുടുംബം കലക്കാൻ നോക്കുന്നത് എന്ന് ചോദിക്കേണ്ടതിനു പകരം സുന്ദർ പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു എന്നാണ് ബയൽവാൻ പറയുന്നത്.

‘അതെ ഞാൻ അതിനു മുൻപ് പ്രണയിച്ചിട്ടുണ്ട്. സൗന്ദര്യയെ അറിയാമോ? രജിനികാന്തിന്റെ കൂടെ പടയപ്പയിൽ ഒക്കെ അഭിനയിച്ച നടി സൗന്ദര്യ’-എന്നായിരുന്നു സുന്ദറിന്റെ മറുപടി.

ALSO READ- ‘ആരും തിരിച്ചറിയാത്തിടത്ത്, ബഷീറിന് പിന്നാലെ കോഴിയും മക്കളും പോകുന്നത് പോലെ ഭാര്യമാരും മക്കളും’! കമന്റിന് കൈയ്യടിച്ച് സോഷ്യൽമീഡിയ

‘ആ പെൺകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഒരുതരം ഭ്രാന്ത് പോലെ ഇഷ്ടമായിരുന്നു. ഞാൻ ആ കുട്ടിയെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങിനെ നടന്നെങ്കിൽ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇരുന്നേനെ. അതിനിടയിൽ ആണ് എന്റെ ജീവിതത്തിലേക്ക് ഖുശ്ബു വന്നത്. പിന്നെ ഖുശ്ബുവിനെ വിവാഹം കഴിച്ചു.’- എന്നാണ് സുന്ദർ പറഞ്ഞതെന്ന് ബയൽവാൻ പറയുകയാണ്.

ഈ കാര്യം ഖുശ്ബുവിനോടും പറഞ്ഞിട്ടുണ്ടെന്നും നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ എങ്ങിനെ എങ്കിലും പ്രൊപ്പോസ് ചെയ്ത് സൗന്ദര്യയെ കല്യാണം കഴിച്ചേനെ എന്ന് അവളോട് പറഞ്ഞിട്ടുണ്ട് എന്നാണ് സുന്ദർ പറഞ്ഞത്. എന്നാൽ അതിന്റെ എഫക്റ്റ് താൻ അത് പറഞ്ഞപ്പോൾ ഖുഷ്ബു ആദ്യം ചെയ്തത് തന്റെ ഒരു സിനിമയിലും ഇനി സൗന്ദര്യയെ അഭിനയിപ്പിക്കാൻ പാടില്ല എന്ന് സത്യം ചെയ്തു വാങ്ങിക്കുകായിരുന്നത്രേ.

ഇത് വളരെ രസമുള്ള കാര്യമാണ്. ജീവിതത്തിൽ നല്ലപേര് വാങ്ങിയ ആളാണ്, അല്ലെങ്കിൽ പിന്നെ ഭാര്യയോട് പോയി സൗന്ദര്യയെ ഇഷ്ടമായിരുന്നു എന്ന് പറയുമോ. വീട്ടിൽ പോയി അടി വല്ലതും കിട്ടിയോ എന്നറിയില്ല എന്നാണ് ബയൽവാൻ രംഗനാഥൻ പറയുന്നത്.

Advertisement