അമൃതയെ കുറ്റപ്പെടുത്തി ബാലയുടെ വാക്കുകൾ വീണ്ടും; പ്രതികരണം തേടി അമൃതയെ തേടിയെത്തിയവർ കണ്ടത് ഇത്; ശരിക്കും മിടുക്കിയെന്ന് പ്രശംസിച്ച് ആരാധകർ

108

തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന താരമാണ് ബാല. തെലുങ്കിന് പുറമേ മലയാളത്തിലും, തമിഴിലും ബാല തന്റെ കഴിവ് തെളിയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങറിനിടെ പരിചയപ്പെട്ട ഗായിക അമൃതയേയാണ് താരം ആദ്യം വിവാഹം കഴിച്ചത്.

എന്നാൽ ഈ ബന്ധം തകർന്നതോടെ താരം വിവാദങ്ങളിൽ അകപ്പെട്ടു. തന്റെ പ്രവർത്തികളിലൂടെ, അഭിമുഖങ്ങളിലൂടെയുമൊക്കെ ബാല ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചു. ചില സമയത്ത് വിവാദങ്ങളിൽ അകപ്പെട്ടു. വീണ്ടും വിവാഹിതനായ ബാല ആരോഗ്യസ്ഥിതി മോശമായതോടെ ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യൽമീഡിയയിലടക്കം സജീവമാവുകയാണ് താരം.

Advertisements

ഇതിനിടെയാണ് ബാല മുൻഭാര്യയായ അമൃത സുരേഷിനെ വ്യക്തി ഹ ത്യ ചെയ്യുന്ന തരത്തിൽ വീണ്ടും സംസാരിച്ചിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം മുൻപും ബാല പല തവണഅമൃതയെ കുറിച്ച് മോശമായ പരാമർശം നടത്തിയിരുന്നു.

ALSO READ- ‘ആരും തിരിച്ചറിയാത്തിടത്ത്, ബഷീറിന് പിന്നാലെ കോഴിയും മക്കളും പോകുന്നത് പോലെ ഭാര്യമാരും മക്കളും’! കമന്റിന് കൈയ്യടിച്ച് സോഷ്യൽമീഡിയ

കഴിഞ്ഞദിവസമാണ് ബാല അമൃതയെ കുറിച്ച് മോശമായി സംസാരിക്കുന്ന വീഡിയോ പുറത്തെത്തിയത്. അമൃതയുമായി വേർപിരിയാനുണ്ടായ കാരണമെന്താണ് എന്ന് ചോദിച്ചപ്പോഴാണ് വളരെ മോശമായി ബാല പ്രതികരിച്ചിരിക്കുന്നത്.

താൻ കാണാൻ പറ്റാത്ത സാഹചര്യത്തിൽ അമൃതയെ കണ്ടു പോയി എന്നും, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു പോയി എന്നുമൊക്കെയാണ് ബാല പറഞ്ഞത്. മകളെ കുറിച്ചും ഇമോഷണലായി താരം സംസാരിക്കുന്നുണ്ട്.

ALSO READ-30 സെക്കൻഡുള്ള പ്രമോഷന് വീഡിയോയ്ക്ക് അമല ഷാജി ചോദിച്ചത് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റും; തലകറങ്ങി പോയെന്ന് തമിഴ്താരം പിരിയൻ

അതേസമയം, ബാലയുടെ അപവാദ പ്രചരണങ്ങളോടൊന്നും ഇതുവരെ അമൃത മറുപടി നൽകിയിട്ടില്ല. തന്റെ മകളുടെ അച്ഛൻ എന്ന പരിഗണന നൽകിയായിരിക്കാം അമൃത മൗനം പാലിക്കാറാണ് പതിവ്.

ഇതിനിടെ അമൃത സുരേഷ് ഒരിക്കൽ മാത്രമാണ് പ്രതികരിച്ചത്. അന്ന് ബാല വിളിച്ചിട്ട് അമൃത മകൾക്ക് ഫോൺ കൊടുത്തില്ല എന്ന് പറഞ്ഞ് രംഗത്ത് വന്നപ്പോഴാണ് അത് തീർത്തും വാസ്തവ വിരുദ്ധമാണ് എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അമൃത പുറത്തുവിട്ടത്.

പിന്നീട് രണ്ടുപേരും മറ്റ് ജീവിതത്തിലേക്ക് കടന്നതിന് ശേഷവും ബാല അമൃതയെ പലപ്പോഴും കുറ്റം പറഞ്ഞിരുന്നു. ബാല നിരന്തരം നൽകിക്കൊണ്ടിരിയ്ക്കുന്ന അഭിമുഖങ്ങളിലും തന്നെ കുറിച്ച് മോശമായ പരമാർശം നടത്തുകയാണ്. എന്നാലും അമൃത പ്രതികരി്ച് സമംയ മിനക്കെടാറില്ല.

ഇപ്പോഴിതാ ബാലയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാചത്തലത്തിൽ അമൃത പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല, താൻ തന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് അമൃതയുടെ പോസ്റ്റ്.

അമൃതംഗമയ എന്ന തന്റെ മ്യൂസിക് ബാന്റ് കൊല്ലത്ത് നടത്തിയ പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് അമൃത. ഇതോടെ സൂപ്പർ, അത് കലക്കി, ശരിക്കുമൊരു രാജകുമാരി, ഇങ്ങനെ വേണം പ്രതികരിക്കാൻ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അമൃതയുടെ ഈ ധൈര്യം സമ്മതിച്ചു എന്നൊക്കെ പറഞ്ഞ് അമൃതയെ പ്രശംസിക്കുന്ന കമന്റുകളും എത്തി.

Advertisement