തകര്‍ത്തഭിനയിച്ച് സ്വാസിക, ചതുരത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

914

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സ്വാസിക വിജയ്, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

Advertisements

ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Also Read; പഠനത്തില്‍ മിടുക്കി, വളര്‍ത്തുമകളുടെ അഭിമാന നേട്ടത്തില്‍ കണ്ണുകള്‍ നിറഞ്ഞ് റോജ, അഭിനന്ദിച്ച് ആരാധകര്‍

ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം വരെ ചിത്രം ത്രില്ലടിപ്പിക്കുന്നതാണ്. ഇപ്പോഴിതാ ചതുരത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ് സിത്താര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: സ്വപ്‌നത്തില്‍ പോലും കരുതിയില്ല, എന്റെ അടുത്ത സിനിമ ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി; പുതിയ സിനിമയുടെ വിശേഷവുമായി അന്ന ബെന്‍

പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഈ ഗാനം ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നവംബര്‍ നാലിനായിരുന്നു ചതുരം തിയേറ്ററുകളിലെത്തിയത്.

Advertisement