Home Entertainment Celebrities

കൃപാസനത്തില്‍ കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്, വിശ്വാസത്തെ ആരും ചോദ്യം ചെയ്യേണ്ടെന്ന് ധന്യയും ജോണും

1394

മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുത്ത് വീണ്ടും കലാരംഗത്ത് സജീവമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ല്‍ ധന്യ മേരി വര്‍ഗീസ് സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

Advertisements

മലയാളത്തില്‍ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Also Read: തകര്‍ത്തഭിനയിച്ച് സ്വാസിക, ചതുരത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

അഭിനേത്രിയും മോഡലും നര്‍ത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലില്‍ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു. 2012ല്‍ ആണ് ധന്യ മേരി വര്‍ഗീസും നടന്‍ ജോണ്‍ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ധന്യയും ജോണും. കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ധന്യയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളുമൊക്കെയാണ്. കൃപാസനം സ്ഥാനത്തില്‍ പോയി ധന്യ സാക്ഷ്യം പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

ALos Read: 100 വര്‍ഷത്തെ പ്രണയത്തില്‍ നിന്നും ജീവിതകാലം മുഴുവനുള്ള പ്രണയത്തിലേക്ക്, മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളി മാണിയും ശ്രീനിഷും, വൈറലായി ചിത്രങ്ങള്‍

ഇതിന് പിന്നാലെയാണ് ട്രോളുകള്‍ നിറഞ്ഞത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധന്യ. താന്‍ പണം വാങ്ങിയിട്ടാണ് കൃപാസനത്തില്‍ സാക്ഷ്യം പറഞ്ഞതെന്ന് ഒരു സഹോദരന്‍ പറയുകയുണ്ടായി എന്നും എന്നാല്‍ തനിക്ക് അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും ധന്യപറയുന്നു.

തനിക്ക് അനുഭവത്തിലുണ്ടായ കാര്യങ്ങളാണ് സാക്ഷ്യം പറഞ്ഞതെന്നും വിശ്വാസം എന്നത് ഒരോരുത്തരുടെയും അവകാശങ്ങളാണെന്നും ധന്യ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജോണും പ്രതികരിച്ചു. തങ്ങളുടെ വിശ്വാസത്തെയാണ് പലരും ചോദ്യം ചെയ്തതെന്ന് ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Advertisement