‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ കോമഡി പറയാൻ പറ്റില്ല’; രഞ്ജിത് ശങ്കറിന്റെ ട്രോളിന് ചുട്ടമറുപടിയുമായി ഉണ്ണി മുകുന്ദൻ, താരത്തിന്റെ വിവാഹം വീണ്ടും ചർച്ച

184

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ. തുടക്കാലം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി നായനായി മാത്രമാണ് ഉണ്ണി മുകുന്ദൻ എത്താറുള്ളത്.

Advertisements

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ കടന്നു പോകുന്നത്. അഭിനയത്തിന് പുറമേ നിർമ്മാണത്തിലേക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ മേപ്പടിയാൻ, ഷെഫിക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

ALSO READ- കടുത്ത മാനസിക സം ഘ ർഷം ത കർത്തു; വീട്ടിൽ പുലർച്ചെ കണ്ടെത്തിയത് അബോധാവസ്ഥയിൽ, വിജയ് ആന്റണിയുടെ മകൾ ലാറയുടെ മ ര ണത്തിന് പിന്നിൽ

ഇതിൽ മാളികപ്പുറം 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. ചിത്രത്തിൽ അയ്യപ്പനായി ആണ് ഉണ്ണി മുകുന്ദൻ എത്തിയത്. ഇപ്പോൾ മലയാളികളുടെ മനസ്സിൽ അയ്യപ്പൻ എന്നാൽ തന്റെ രൂപം ആണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

അതേസമയം, ഫിറ്റ്‌നസ് വാർത്തകൾക്കൊപ്പം ഉണ്ണി മുകുന്ദന്റെ വിവാഹ വാർത്തകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഉണ്ണിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടന്റെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ സംവിധായകൻ രഞ്ജിത് ശങ്കർ ട്രോളുമായി എത്തിയിരിക്കുകയാണ്.

ALSO READ- വിപ്ലവസിംഹമേ ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ; അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലിൽകുത്തുമ്പോൾ ഡിവൈഎഫ്ഐ യുടെ മെക്കിട്ട് കേറാൻ വരേണ്ട, പരിഹസിച്ച ജോയ് മാത്യുവിനോട് ഡിവൈഎഫ്‌ഐ

ആദ്യമായാണ് ഉണ്ണിയും രഞ്ജിത്തും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് രഞ്ജിതിന്റെ ഈ കമന്റും മറുപടിയും എല്ലാം വന്നിരിക്കുന്നത്. ഇത് ഉണ്ണി എന്ന് കല്യാണം കഴിക്കും എന്ന് ചോദിക്കുന്നവർക്ക് ഇതൊരു മറുപടി കൂടിയാണ്.

ഉണ്ണി കുറിച്ചത് ഇങ്ങനെ, വധുവിനെക്കുറിച്ചുള്ള ഉയർന്ന പ്രതീക്ഷകൾ മൂലം ഗണേശൻ ഇപ്പോഴും സിംഗിൾ ആയി തുടരുന്നു എന്നാണ് ഉണ്ണി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി. ഇതിനാണ് രഞ്ജിത്ത് ശങ്കർ കമന്റ് ചെയ്തത്.

രഞ്ജിത് ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ: അതുകൊണ്ട് ‘ജയ് ഗണേഷ്’ നായികയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. 20-29 പ്രായത്തിലെ യുവതികൾ തനിക്ക് ഡയറക്റ്റ് മെസ്സേജ് അയക്കുക.

‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ കോമഡി പറയാൻ പറ്റില്ല എന്ന മറുപടിയുമായി വീണ്ടും ഉണ്ണി എത്തി. ഏതായാലും ഇതോടെ വീണ്ടും ഉണ്ണി മുകുന്ദന്റെ വിവാഹ കാര്യം വീണ്ടും വലിയ ചർച്ചയാവുകയാണ്.

മുൻപ് ഉണ്ണി മുകുന്ദൻ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നു. ഒരു അഭിനേത്രിയെ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ ആഗ്രഹമുണ്ടെന്നാണ് നടൻ പറഞ്ഞത്. തനിക്ക്ഒരു അഭി,നേത്രിയെ വിവാഹം ചെയ്യാൻ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായി അമ്മ കാത്തിരിക്കുകയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

ALSO READ- വിപ്ലവസിംഹമേ ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ; അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലിൽകുത്തുമ്പോൾ ഡിവൈഎഫ്ഐ യുടെ മെക്കിട്ട് കേറാൻ വരേണ്ട, പരിഹസിച്ച ജോയ് മാത്യുവിനോട് ഡിവൈഎഫ്‌ഐ

നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാൽ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ഉണ്ണി പറയുന്നത്.

പക്ഷെ ഒന്നും അങ്ങോട്ട് ശെരിയായി വരുന്നില്ലെന്നും താരം പറയുന്നു. ഒരു ലവ് മാര്യേജ് ചെയ്യാൻ സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി സത്യത്തിൽ എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണെന്നായിരുന്നു.

തനിക്ക് പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷൻ നോക്കുമ്പോഴേക്ക് നമ്മൾ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കിൽ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാൽ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

Advertisement