കടുത്ത മാനസിക സം ഘ ർഷം ത കർത്തു; വീട്ടിൽ പുലർച്ചെ കണ്ടെത്തിയത് അബോധാവസ്ഥയിൽ, വിജയ് ആന്റണിയുടെ മകൾ മീരയുടെ മ ര ണത്തിന് പിന്നിൽ

572

തമിഴ് സിനിമയിൽ സംഗീത സംവിധായകനായെത്തി പിന്നീട് നടനായി പേരെടുത്ത താരമാണ് വിജയ് ആന്റണി. തമിഴ് താരം ആണെങ്കിലും മലയാളികൾക്ക് വളരെ പ്രിയങ്കരമായ താരമാണ് വിജയ് ആന്റണി. നടൻ എന്നതിലുപരി അദ്ദേഹം ഹിറ്റ് സംഗീത സംവിധായകൻ കൂടിയാണ്.

എന്നാൽ മലയാളികൾ അടക്കമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിജയ് ആന്റണിയുടെ മകൾ മീര വിജയ് ആന്റണി (16) ജീ വ നൊടുക്കി എന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആൾവാർപേട്ടിലെ വീട്ടിലായിരുന്നു ഈ സംഭവമുണ്ടായത്.

Advertisements

മീര എന്ന വിജയ് ആന്റണിയുടെ 12ാം ക്ലാസ്സുകാരിയായ മകൾ കുറേനാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

ALSO READ- വിപ്ലവസിംഹമേ ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ; അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലിൽകുത്തുമ്പോൾ ഡിവൈഎഫ്ഐ യുടെ മെക്കിട്ട് കേറാൻ വരേണ്ട, പരിഹസിച്ച ജോയ് മാത്യുവിനോട് ഡിവൈഎഫ്‌ഐ

ഇന്നലെ കുട്ടിയെ ആൾവാർപേട്ടയിലെ വീട്ടിൽ രാത്രി മൂന്നു മണിയോടെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ജീവനക്കാരുടെ സഹായത്തോടെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

വിജയ് ആന്റണി ചെന്നൈ ഡിഡികെ റോഡിലെ വീട്ടിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. വിജയ് ആന്റണി തന്റെ ആരാധികയായ ഫാത്തിമയെയാണ് വിവാഹം ചെയ്തത്. മീരയെ കൂടാതെ ലാറ എന്നൊരു പെൺകുട്ടി കൂടിയാണ് ദമ്പതികൾക്കുള്ളത്.
ALSO READ- കാത്തിരിപ്പ് അവസാനിക്കാറായി മക്കളെ, മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് താരരാജാവ്, ഇതാണ് ആ ദിനം

നിരവധി ചിത്രങ്ങൾ സംഗീതം നൽകുകയും ഗാനം ആലപിക്കുകയും ചെയ്ത വിജയ് ആന്റണി സിനിമാഭിനയത്തിലേക്ക് കടക്കുകയായിരുന്നു.


വഡ്ഡായിക്കാരൻ, അങ്ങാടി തെരുവ്, ദിസുമേ, വേദികൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയ താരമാണ്. പിന്നീട്, കലി, നാൻ, സൈത്താൻ, പിച്ചൈക്കാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു.

Advertisement