കാത്തിരിപ്പ് അവസാനിക്കാറായി മക്കളെ, മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് താരരാജാവ്, ഇതാണ് ആ ദിനം

61

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കായി വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനാണ് താരത്തിന്റെ തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

Advertisements

ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്റെ സംവിധായകന്‍ ലിയോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിലാണ് മോഹന്‍ലാല്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

Also Read; ദുബായിയിലാണ് , അല്ലാതെ ജയിലില്‍ അല്ല, ഉടന്‍ നാട്ടില്‍ എത്തും, വന്നിട്ട് നേരില്‍ കാണാം; പീഡന പരാതിയില്‍ പ്രതികരിച്ച് ഷിയാസ് കരീം

അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. ലോകവ്യാപകമായി അന്നേദിവസമാണ് ചിത്രത്തിന്‌റെ റിലീസ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിമ്‌സ് വീഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.

രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീസ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പിഎസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ. ചെയ്തിരിക്കുന്നത്.

Also Read: ഈ പ്രണയബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല, ഞങ്ങള്‍ ഒന്നിക്കും, പീഡപരാതിക്ക് പിന്നാലെ ഷിയാസ് കരീമിന് പൂര്‍ണപിന്തുണയുമായി ഭാവി വധു

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റോണക്‌സ് സേവ്യറാണ് വസ്ത്രാലങ്കാരം. മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യുന്നത്.

Advertisement