ഈ പ്രണയബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല, ഞങ്ങള്‍ ഒന്നിക്കും, പീഡപരാതിക്ക് പിന്നാലെ ഷിയാസ് കരീമിന് പൂര്‍ണപിന്തുണയുമായി ഭാവി വധു

321

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്നിവവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകര്‍.

Advertisements

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.

Also Read: മോഹന്‍ലാലിന്റെ ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റില്‍ അതിഥിയായെത്തി അജിത്ത്, വൈറലായി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍

കാസര്‍കോട് ചന്തേര പോലീസിലാണ് യുവതി പരാതി നല്‍കിയത്. പീഡനപരാതി ഉയര്‍ന്നതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങള്‍ ഷിയാസ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഷിയാസ് അകപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് ഷിയാസിന്റെ ഭാവി വധു രഹ്ന പങ്കുവെച്ച ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. ഷിയാസിനൊപ്പമുള്ള ചിത്രമാണ് രഹ്ന പങ്കുവെച്ചിരിക്കുന്നത്. നിക്കാഹിന് ശേഷമുള്ള ചിത്രങ്ങളായിരുന്നു ഇത്.

Also Read: ഞങ്ങൾ ഇപ്പോൾ റൊമാന്റിക് പാർട്ണർമാരല്ല; പക്ഷേ ഇന്റിമസിയുണ്ട്, ആനന്ദ് മറ്റൊരു പ്രണയബന്ധത്തിലാണ്; റിലേഷൻഷിപ്പിനെ കുറിച്ച് കനി കുസൃതി

ഈ പ്രണയബന്ധം ആര്‍ക്കും ഒന്നിനും തകര്‍ക്കാന്‍ കഴിയില്ല, വാക്ക് പാലിച്ചു, മുറിയാത്ത സ്‌നേഹ ബന്ധം, അന്നും ഇന്നും ഇനിയെന്നും ഒരുമിച്ചായിരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ ഒന്നിക്കുന്നു, ഹലോ ഷിയാസ് എന്റെ ലോകത്തേക്ക് സ്വാഗതം എന്നായിരുന്നു രഹ്നയുടെ പോസ്റ്റ്.

പോസ്റ്റില്‍ രഹ്ന ഷിയാസിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഡന്റല്‍ ഡോക്ടറാണ് ഷിയാസിന്റെ ഭാര്യ രഹ്ന. അതേസമയം, പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തയാണ് നല്‍കുന്നതെന്നായിരുന്നു ഷിയാസിന്റെ ആരോപണം.

Advertisement