മോഹന്‍ലാലിന്റെ ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റില്‍ അതിഥിയായെത്തി അജിത്ത്, വൈറലായി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍

41

സിനിമാ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും തമിഴ് സൂപ്പര്‍താരം അജിത്തും ഒന്നിച്ചുള്ള ചിത്രമാണ്.

Advertisements

സമീര്‍ ഹംസയാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അജിത്ത് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സമീര്‍ ഹംസ പങ്കുവെച്ചത്.

Also Read; ശരിക്കും സങ്കടം തോന്നി, ഞങ്ങളെ കാണുമ്പോള്‍ അമ്മയും മകനുമാണോ എന്നാണ് പലരും ചോദിക്കുന്നത്, നെഗറ്റീവ് കമന്റുകളെ കുറിച്ച് സുലുവും ദിനേശനും പറയുന്നു

ദുബായിയിലെ ബുര്‍ജ് ഖലീഫയിലെ മോഹന്‍ലാലിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു ഇവരെല്ലാം കണ്ടുമുട്ടിയത്. അജിത്തും മോഹന്‍ലാലും ഒന്നിച്ച് ഒത്തിരി നേരം സംസാരിച്ചും ഭക്ഷണം കഴിച്ചും ഫ്‌ലാറ്റില്‍ ഒന്നിച്ച് ചെലവഴിച്ചു,

മോഹന്‍ലാലും അജിത്തും ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. അജിത്തും മോഹന്‍ലാലും ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്നും അത് ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുമെന്നും ആരാധകര്‍ പറയുന്നു.

Also Read: ശരിക്കും ലെസ്ബിയനാണല്ലേ, വൈഗക്കൊപ്പമുള്ള ചിത്രം കണ്ട് സംശയത്തില്‍ ആരാധകന്‍, കിടിലന്‍ മറുപടിയുമായി സാധിക

വിടാ മുയര്‍ച്ചി എന്ന മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗംഭീര പ്രൊജക്ടുകളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Advertisement