ശരിക്കും ലെസ്ബിയനാണല്ലേ, വൈഗക്കൊപ്പമുള്ള ചിത്രം കണ്ട് സംശയത്തില്‍ ആരാധകന്‍, കിടിലന്‍ മറുപടിയുമായി സാധിക

207

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി. താരം തന്റെ മോഡലിംഗിനോടുള്ളഇഷ്ടം മുമ്പും പങ്കിട്ടിരുന്നു.

Advertisements

സംവിധായകനായ അച്ഛന്‍ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നത് കേട്ടതോടെ് മോഡലിങ്ങും ചെയ്യാന്‍ ആരംഭിച്ചുവെന്നും തുടര്‍ന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. അങ്ങനെയാണ് തനിക്ക് സിനിമയിലേക്കും സീരിയലിലേക്കും അവസരം ലഭിച്ചതെന്ന് സാധിക പറഞ്ഞിരുന്നു.

Also Read: ഞങ്ങൾ ഇപ്പോൾ റൊമാന്റിക് പാർട്ണർമാരല്ല; പക്ഷേ ഇന്റിമസിയുണ്ട്, ആനന്ദ് മറ്റൊരു പ്രണയബന്ധത്തിലാണ്; റിലേഷൻഷിപ്പിനെ കുറിച്ച് കനി കുസൃതി

സോഷ്യല്‍മീഡിയയില്‍ സജീവമായ സാധിക തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് വന്ന മോശം കമന്റുകള്‍ക്ക് കിടലന്‍ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സാധിക.

നടി വൈഗക്കൊപ്പമുള്ള ചിത്്രമാണ് സാധിക പങ്കുവെച്ചത്. ഇതിന് താഴെയാണ് ചിലര്‍ മോശം കമന്റുകള്‍ ചെയ്തത്. നിങ്ങള്‍ ലെസ്ബിയനാണോ എന്ന തരത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വീട്ടില്‍ അമ്മയും പെങ്ങളും ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്താല്‍ അവരോടും ഇങ്ങനെയാണോ ചോദിക്കുന്നതെന്ന് താരം ചോദിക്കുന്നു.

Also Read: ഷാരൂഖ് ഖാനുമായുള്ള ബന്ധം ‘ഭാഗ്യം’ എന്ന ഘടകത്തിനും അതീതം; ‘ജവാൻ’സിനിമയിൽ അഭിനയിക്കാൻ പ്രതിഫലം വാങ്ങിയില്ലെന്ന് ദീപിക പദുക്കോൺ

അത് അങ്ങനെയാണെങ്കില്‍ ഇത് ഇങ്ങനെയുമാവാം എന്നും സാധിക മറുപടി നല്കി. നിരവധി പേരാണ് സാധികയുടെ മറുപടിക്ക് ലൈക്കുകള്‍ നല്‍കിയത്. സാധികയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisement