ശരിക്കും സങ്കടം തോന്നി, ഞങ്ങളെ കാണുമ്പോള്‍ അമ്മയും മകനുമാണോ എന്നാണ് പലരും ചോദിക്കുന്നത്, നെഗറ്റീവ് കമന്റുകളെ കുറിച്ച് സുലുവും ദിനേശനും പറയുന്നു

171

ഇന്ന് സോഷ്യല്‍മീഡിയയിലെ താരങ്ങളാണ് അംബികയും വിജില്‍ ശിവനും. അവരുടെ സുലു ദിനേശന്‍ കോമ്പോ വന്നപന്‍ ഹിറ്റായിരുന്നു. വിജിലിന്റെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് വിജിലിനെയും അംബികയെയും ഷോര്‍ട്ട് ഫിലിമിലേക്കും യൂട്യൂബ് കണ്ടന്റ് ക്രിയേറ്റിലേക്കും എത്തിച്ചത്.

Advertisements

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 2010ല്‍ ആയിരുന്നു വിജിലും അംബികയും വിവാഹിതരായത്. ഇതിന് പിന്നാലെ ദുബായിയില്‍ സെറ്റിലാവുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ വിജില്‍ ദുബായ് എമിറേറ്റ്‌സില്‍ കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനാണ്.

Also Read: ശരിക്കും ലെസ്ബിയനാണല്ലേ, വൈഗക്കൊപ്പമുള്ള ചിത്രം കണ്ട് സംശയത്തില്‍ ആരാധകന്‍, കിടിലന്‍ മറുപടിയുമായി സാധിക

ബിടെക് ബിരുദധാരിയാണ് അംബിക . ഇവര്‍ പങ്കുവെക്കുവെക്കുന്ന വീഡിയോക്ക് കാഴ്ചക്കാരേറെയാണ്. വളരെ രസകരമായ രീതിയിലുള്ള അവതരണം കൊണ്ട് ആരാധകരെ വാരിക്കൂട്ടുകയാണ് ഇരുവരും. ഇ്‌പ്പോഴിതാ തങ്ങള്‍ക്ക് ലഭിക്കുന്ന ചില നെഗറ്റീവ് കമന്റ്‌സുകളെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.

തനിക്കാണ് ഏറ്റവും കൂടുതല്‍ നെഗറ്റീവ് കമന്റ്‌സുകള്‍ ലഭിക്കുന്നതെന്ന് അംബിക പറയുന്നു. അമ്മയും മോനും ആണോ എന്നൊക്കെയാണ് തന്നെയും വിജിലിനെയും പറ്റി ചോദിക്കുന്നതെന്നും അംബിക പറയുന്നു.

Also Read: ഞങ്ങൾ ഇപ്പോൾ റൊമാന്റിക് പാർട്ണർമാരല്ല; പക്ഷേ ഇന്റിമസിയുണ്ട്, ആനന്ദ് മറ്റൊരു പ്രണയബന്ധത്തിലാണ്; റിലേഷൻഷിപ്പിനെ കുറിച്ച് കനി കുസൃതി

ഓരോ ആളുകളുടെയും മനോവൈകല്യമാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് കാരണമെന്ന് വിജില്‍ പറയുന്നു. ആദ്യമൊക്കെ മോശം കമന്റ്‌സുകള്‍ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നും ഇപ്പോള്‍ അതൊന്നും അധികം ശ്രദ്ധിക്കാറില്ലെ്ന്നും ഇരുവരും പറയുന്നു.

Advertisement