നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.
പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം പ്രിയാ മണി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹജീവിതം ആറാംവർഷത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് പ്രിയാമണി. കൂടാതെ താരം അഭിനയിച്ച ജവാൻ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. തന്നെ അഭിനയ ജീവിതത്തിൽ എത്രമാത്രം ഭർത്താവും കുടുംബവും പിന്തുണയ്ക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ പ്രിയാമണി
ദൈവം സഹായിച്ച് അഭിനയിക്കുന്ന കാര്യത്തിൽ അത്രയധികം സപ്പോർട്ട് ചെയ്യുന്ന കുടുംബമാണ് തനിക്ക് കിട്ടിയതെന്നാണ് പിര്യ മണി പറയുന്നത്. തന്റെ അച്ഛനും അമ്മയും മാത്രമല്ല, ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും അതുപോലെ തന്നെ പിന്തുണയ്ക്കുന്നവരാണ്. അതൊരു ഭാഗ്യമാണ്. അത്രയധികം അവരെന്നെ സപ്പോർട്ട് ചെയ്യുന്നില്ലായിരുന്നുവെങ്കിൽ ഇന്ന് ഇതുപോലെ ഒരു അഭിമുഖം നൽകാൻ പോലും തനിക്ക് കഴിയുമായിരുന്നില്ലെന്നാണ് താരം പറയുന്നത്.
തനിക്ക് വിവാഹശേഷവും അഭിനയിക്കണം എന്ന് ആദ്യമേ പറഞ്ഞിരുന്നു. വിവാഹ ശേഷം എനിക്ക് എത്ര റോളുകൾ വരും എന്നൊന്നും അറിയില്ല. പക്ഷെ വന്നാൽ അഭിനയിക്കണം എന്നാണ് താൻ മുസ്തഫയോട് പറഞ്ഞത്. അതെന്തിനാണ് പറയുന്നത്, നീ തീർച്ചയായും അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് പ്രിയ വെളിപ്പടുത്തുന്നു.
കല്യാണത്തിന്റെ രണ്ട് ദിവസം മുൻപ് വരെ പോലും തനിക്ക് ഒരു ടെലിവിഷൻ ഷോയുടെ ഷൂട്ട് ഉണ്ടായിരുന്നു. മെഹന്തി ചടങ്ങിന് പോലും സമയമുണ്ടായില്ല. ‘ഇത് ജീവിതമാണ്, ഷൂട്ട് അല്ല. കല്യാണമാണെന്ന ഓർമയെങ്കിലും നിനക്കുണ്ടോ’ എന്ന് ഏട്ടത്തിയമ്മ ചോദിച്ചിരുന്നു.
കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ ഒരു മലയാള സിനിമയ്ക്ക് താൻ കമ്മിറ്റ് ആകുകയും ചെയ്തിരുന്നു. അതൊന്നും ഒരു വിഷയമേ അല്ല, നിന്റെ ജോലിയാണ്. നീ പോയിക്കോളൂ, പോയി അഭിനയിച്ചോളൂ എന്നാണ് മുസ്തഫയും അദ്ദേഹത്തിന്റെ വീട്ടുകാരും പറഞ്ഞതെന്നും പ്രിയ മണി വെളിപ്പെടുത്തി.
ഇപ്പോൾ വിവാഹത്തിന് ശേഷവും നടിമാർക്ക് നല്ല നല്ല വേഷങ്ങൾ കിട്ടുന്നു എന്നതാണ്. കല്യാണം കഴിഞ്ഞാൽ പിന്നെ ചേട്ടത്തിമാരുടെ റോളുകൾക്കാണ് പണ്ടൊക്കെ വിളിച്ചിരുന്നത്. പക്ഷെ കാമ്പുള്ള നല്ല നല്ല റോളുകൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാവുന്നു എന്നത് തന്നെ വലിയൊരു പ്ലസ് പോയിന്റാണെന്നും താരം വിശദീകരിച്ചു.