മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. ഏറെ വൈറലായി മാറിയിട്ടുള്ള ഷോർട്ട് ഫിലിംസിൽ അടക്കം വേഷമിട്ടിട്ടുള്ള കനി കുസൃതിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീൻ എന്ന ഹ്രസ്വ ചിത്രം അത്രയ്ക്ക് വിവാദം ഉണ്ടാക്കിയിരുന്നു.
അതേ സമയം താൻ വളരെ നാണം കുണുങ്ങി ആയിരുന്നെന്ന് കനി കുസൃതി ഒരിക്കൽ പറഞ്ഞിരുന്നു. ലൈറ്റ് ഓഫ് ചെയ്ത് ആണ് ഞാൻ ഉടുപ്പ് മാറിയിരുന്നത്. എന്നെ ഞാൻ പോലും കാണരുത് എന്നത് ആയിരുന്നു ചിന്ത. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത് ഇത്ര തുണി മാറ്റിയാൽ മതി എന്നൊന്നും ഇല്ല
ഒരു സിനിമയ്ക്ക് വേണ്ടി പൂർണ ന ഗ് ന യാ യി അഭിനയിച്ചു. എനിക്ക് അതൊന്നും പ്രശ്നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും കനി കുസൃതി പറഞ്ഞിരുന്നു. കൂടാതെ റിലേഷൻഷിപ്പിനെ കുറിച്ചും കനി കുസൃതി പറയുന്നുണ്ട്. പങ്കാളിയായിരുന്ന ആനന്ദ് ഗാന്ധിയെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
ആനന്ദ് ഗാന്ധിയും താനും തമ്മിലുള്ള തന്റെ റിലേഷൻഷിപ്പും അതിൽ വന്ന മാറ്റത്തെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. ആനന്ദ് ഗാന്ധി മറ്റൊരു റിലേഷൻഷിപ്പിലേക്ക് കടന്നെന്നും അതിൽ താൻ ഹാപ്പിയാണെന്നും കനി പറയുകയാണ്. തനിക്ക് ഇപ്പോഴും ആനന്ദിനോട് ആത്മബന്ധുണ്ട്. അതൊരു സഹോദരനോടുള്ള പോലെയുള്ള ആത്മബന്ധമാണെന്നും കനി പറയുന്നു.
താൻ എന്നും ഓപ്പൺ റിലേഷൻഷിപ്പ് ഉള്ള ആളായിരുന്നു. ഒരു പങ്കാളിയെ കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, ഒരു മകളെ പോലെ ജീവിക്കാനാണ് തനിക്കിഷ്ടം. ആ ഒരു കുടുംബാന്തരീക്ഷം ഇഷ്ടമാണ്. എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ലെന്നും കനി വിശദീകരിച്ചു.
തന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ അവരെ വളർത്താൻ സഹായിക്കും. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ് ഇത്രയും കണക്ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇതുമതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചതെന്നും കനി പറയുന്നു.
ആനന്ദ് മോണോഗാമസ് ആയ വ്യക്തിയാണ്. ഒരുപാട് പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്, അവന് പറ്റിയ ഒരാളെ അവൻ തന്നെ കണ്ടുപിടിച്ചുവെന്നും നടി പങ്ക് വച്ചു.
അവർ രണ്ടുപേരും മോണോഗാമസ് ആൾക്കാരാണ്. ഞങ്ങൾ ഇപ്പോൾ റൊമാന്റിക് പാർട്ട്ർമാരല്ല, പക്ഷേ ഇന്റിമസിയുണ്ട്. ഞങ്ങൾ ഫാമിലിയാണ്. രണ്ട് പേർ പാർട്ണർ ആയി ഇരിക്കുമ്പോഴുള്ള ഇന്റിമസി അതുപോലെ ഇപ്പോൾ വെക്കില്ല.
അല്ലെങ്കിൽ ആ വരുന്ന പെൺകുട്ടിയും ആനന്ദും ഓപ്പൺ റിലേഷൻഷിപ്പിൽ ആയിരിക്കണം. പക്ഷേ അങ്ങനെയല്ല, അവർ രണ്ടുപേരുമാണ് പ്രൈമറി പാർട്ണർമാർ. ഞാനും ആനന്ദും ഇപ്പോൾ സഹോദരങ്ങളെ പോലെയാണ് എന്നാണ് കനി കുസൃതി കൂട്ടിചേർത്തു.
തനികക്് തുറന്ന് സംസാരിക്കുന്നതാണ് ഇഷ്ടം. ഒരുപക്ഷെ ഇക്കാര്യങ്ങൾ പറഞ്ഞ് കൊണ്ട് തനിക്കെതിരെ വിമർശനം വന്നേക്കാമെന്നും കനി കുസൃതി പറയുന്നുണ്ട്.
2013 ൽ പുറത്തിറങ്ങിയ ഷിപ്പ് ഒഫ് തെസ്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് ഗാന്ധി. കൂടാതെ 2018 ൽ പുറത്തിറങ്ങിയ ‘തുംബാദ്’ എന്ന മറാത്തി സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്സിക്യൂടീവ് പ്രൊഡ്യൂസറും ആനന്ദ് ഗാന്ധിയാണ്.