ഷാരൂഖ് ഖാനുമായുള്ള ബന്ധം ‘ഭാഗ്യം’ എന്ന ഘടകത്തിനും അതീതം; ‘ജവാൻ’സിനിമയിൽ അഭിനയിക്കാൻ പ്രതിഫലം വാങ്ങിയില്ലെന്ന് ദീപിക പദുക്കോൺ

220

ഇന്ത്യൻ സിനിമയിലെ തന്നെ വിലപിടിപ്പുള്ള നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. ഷാരുഖ് ചിത്രമായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക ബോളിവുഡിൽ അരങ്ങേറിയത്. 2007 ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ നായികയായി മാറാൻ താരത്തിന് കഴിഞ്ഞു. ഹിറ്റുകൾക്ക് പിന്നാലെ ഹിറ്റുകൾ സമ്മാനിച്ച നടിയെന്ന ഖ്യാതിയും താരത്തിനുണ്ട്. ഷാരൂഖിനൊപ്പം ദീപികയെ പരിഗണിക്കുന്നത് ഭാഗ്യ നായികയെന്നാണ്.

ഓം ശാന്തി ഓം സിനിമയ്ക്ക് ശേഷം ഇരുവരും ‘ചെന്നൈ എക്‌സ്പ്രസ്’, ‘ഹാപ്പി ന്യൂഇയർ’, ‘പത്താൻ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ബോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചിത്രമായാണ് ‘പത്താൻ’ മാറിയത്. പിന്നാലെ എത്തിയ ഷാരൂഖ് ചിത്രത്തിൽ നായിക നടൻതാരയായിരുന്നെങ്കിലും ദീപികയുടെ സാന്നിധ്യം ചിത്രത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്.

Advertisements

‘ജവാൻ’ പ്രദർശനം തുടരവെ കാമിയോ വേഷത്തിലെത്തിയ ദീപികയ്ക്കും വിജയത്തിന്റെ ക്രെഡ്റ്റ് കൊടുക്കുന്നത് ആരാധകർ തന്നെയാണ്. ഇപ്പോഴിതാ തന്റെ ജവാനിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി.

ALSO READ- ഈ പയ്യന്മാർ വീഴ്ത്തിയത് ദുൽഖറിനെ, മമ്മൂട്ടിയെ വീഴ്ത്തുമോ എന്ന് കണ്ടറിയാം! മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ഹിറ്റ് ചിത്രമായി ആർഡിഎക്‌സ്

സിനിമയിൽ സ്‌പെഷ്യൽ അപ്പിയറൻസ് ചെയ്യാൻ പ്രതിഫലം എത്ര വാങ്ങി എന്ന ചോദ്യത്തിനാണ് ദീപിക പ്രതികരിക്കുന്നത്. അഭിനയിച്ചത് പ്രതിഫലം വാങ്ങിയില്ലെന്നാണ് ദീപിക പറയുന്നത്. ദ വീക്കിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

താൻ ’83’ എന്ന സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണ്. കാരണം ഭർത്താക്കന്മാരുടെ വിജയത്തിന് പിന്നിൽ നിൽക്കുന്ന സ്ത്രീകൾക്ക് ആദരസൂചകമായാണ് ഞാൻ അത് ചെയ്തത്. എന്റെ അമ്മയിൽ ഞാൻ അത് കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

ALSO READ-പൃഥ്വിരാജിന്റെ ഇമേജ് ആടുജീവിതത്തിന് ഭാരമാകുമോ എന്ന് സംശയിച്ചു; ആടുജീവിതത്തിന്റെ പകുതി വരെയുള്ള സീനുകൾ കണ്ടു; പ്രതീക്ഷയേറ്റി ബെന്യാമിൻ

ഭർത്താക്കന്മാരുടെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന ഭാര്യമാർക്കുള്ള തന്റെ ആദരവായിരുന്നു ജവാനും. അതല്ലാതെയും ഷാരൂഖ് ഖാന്റെ ഏത് സ്‌പെഷ്യൽ അപ്പിയറൻസിലും താനവിടെ ഉണ്ടാകുമെന്നാണ് ദീപിക പറഞ്ഞത്.

ഷാരൂഖുമായുള്ള തന്റെ ബന്ധം ‘ഭാഗ്യം’ എന്ന ഘടകത്തിനും അതീതമാണെന്നും തങ്ങൾക്കിടയിലുള്ള വിശ്വാസവും ബഹുമാനവുമാണ് തങ്ങളെ പരസ്പരം ദുർബലരാക്കുന്നതെന്നും ദീപിക പറയുന്നുണ്ട്.

പത്താൻ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയതിലും ദീപിക തന്റെ സന്തോഷം പ്രകടിപ്പിച്ചു, പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്.

Advertisement